ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിനുള്ള പുരസ്‌കാരം കൂട്ടായ്മയുടെ വിജയം-നടന്‍ സന്തോഷ് കീഴാറ്റൂര്‍
കാസര്‍കോട്: അഭിനയമെന്നാല്‍ പണം സമ്പാദിക്കാനും അതുവഴി പ്രശസ്തിയിലേക്ക് നടന്നു കയറാനുള്ള ഉപാധിയല്ല, അതൊരു കര്‍മ്മമാണെന്ന് പ്രശസ്ത സിനിമാ, തിയേറ്റര്‍ ആര്‍ടിസ്റ്റ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 ഇയില്‍ മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ സെലിബ്രേഷന്‍ ഈവില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മമുണ്ട്. എന്റെ കര്‍മ്മം അഭിനയിച്ചു മരിക്കുകയെന്നതാണ്. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സമൂഹത്തില്‍ അശരണരായവര്‍ക്ക് വേണ്ടിയുള്ള കര്‍മ്മമേഖലയിലാണ്. ആ കര്‍മ്മങ്ങളുടെ ഫലമാണ് ചന്ദ്രഗിരി ലയണ്‍സ് […]

കാസര്‍കോട്: അഭിനയമെന്നാല്‍ പണം സമ്പാദിക്കാനും അതുവഴി പ്രശസ്തിയിലേക്ക് നടന്നു കയറാനുള്ള ഉപാധിയല്ല, അതൊരു കര്‍മ്മമാണെന്ന് പ്രശസ്ത സിനിമാ, തിയേറ്റര്‍ ആര്‍ടിസ്റ്റ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318 ഇയില്‍ മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ സെലിബ്രേഷന്‍ ഈവില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മമുണ്ട്. എന്റെ കര്‍മ്മം അഭിനയിച്ചു മരിക്കുകയെന്നതാണ്. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സമൂഹത്തില്‍ അശരണരായവര്‍ക്ക് വേണ്ടിയുള്ള കര്‍മ്മമേഖലയിലാണ്. ആ കര്‍മ്മങ്ങളുടെ ഫലമാണ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് ഈ പുരസ്‌കാരം തേടിയെത്തിയത്. ഇതൊരു കൂട്ടായ്മയുടെ വിജയം കൂടിയാണെന്നും പരസ്പര സ്നേഹമുള്ളടത്തേ ഇത്തരം കൂട്ടായ്മകള്‍ നിലനില്‍ക്കുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിസ്ട്രിക് 318 ഇയില്‍ 2019-20 ല്‍ മികച്ച പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സി.എല്‍. അബ്ദുല്‍ റഷീദിന് സന്തോഷ് കീഴാറ്റൂര്‍ ഉപഹാരം സമര്‍പ്പിച്ചു. അതോടൊപ്പം കഴിഞ്ഞ പിഎസ്ടിയിലെ അബ്ദുല്‍ ഖാദിര്‍ തെക്കില്‍, എം.എം. നൗഷാദ് എന്നിവരെയും അനുമോദിച്ചു.
പ്രസിഡണ്ട് ഫാറൂഖ് കാസ്മി അദ്ധ്യക്ഷത വഹിച്ചു. ചാര്‍ട്ടര്‍ പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷാഫി എ. നെല്ലിക്കുന്ന് അതിഥിയെ പരിചയപ്പെടുത്തി. സോണ്‍ ചെയര്‍പേഴ്സണ്‍ വേണുഗോപാല്‍ എം.ജെ.എഫ്, എം.ബി. അഷറഫ്. കെ.ബി.എം. ഷരീഫ് കാപ്പില്‍, ഷംസീര്‍ റസൂല്‍, ഷാഫി നാലപ്പാട്, അഷ്ഫാക് നിക്കോട്ടിന്‍, റൗഫ് കോപ്പ എന്നിവര്‍ സംസാരിച്ചു. സി.എല്‍. റഷീദ് മറുപടി പ്രസംഗം നടത്തി. ഷരീഫ് കാപ്പില്‍ സ്വാഗതവും അഷ്‌റഫ് ഐവ നന്ദിയും പറഞ്ഞു.