വേറിട്ട പരിപാടികളുമായി ലോക വിനോദ സഞ്ചാര ദിനാഘോഷം
കാസര്‍കോട്: ലോക വിനോദസഞ്ചാര ദിനത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പ് അംഗീകൃത ഗൈഡ് നിര്‍മ്മേഷ് കുമാറിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചരിത്രകാരന്‍ ഡോ. സി. ബാലന്റെ നേതൃത്വത്തില്‍ നടത്തിയ ഹെറിറ്റേജ് വാക്ക് കോട്ടകളുടെ നാടായ കാസര്‍കോടിന് പുതിയ അനുഭവമായി.ദിനാചരണത്തിന്റെ ഭാഗമായി കോട്ടയുടെ അകത്തളങ്ങളില്‍ നൂറിലേറെ ടൂറിസം വിദ്യാര്‍ത്ഥികള്‍ ബാലന്‍ മാസ്റ്ററുടെ വാക്കുകള്‍ക്ക് ആകാംഷയോടെ കാതോര്‍ത്തപ്പോള്‍ ചരിത്രത്തിന്റെ ചിതലരിക്കാത്ത താളുകളില്‍ അധികമാരും അറിയാത്ത കഴിഞ്ഞ നൂറ്റാണ്ടുകളിലെ കഥകളുടെ ചുരുളഴിയുകയായിരുന്നു.ബേക്കലിന്റെ പരിസരങ്ങളിലും ജില്ലയിലെ […]

കാസര്‍കോട്: ലോക വിനോദസഞ്ചാര ദിനത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പ് അംഗീകൃത ഗൈഡ് നിര്‍മ്മേഷ് കുമാറിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചരിത്രകാരന്‍ ഡോ. സി. ബാലന്റെ നേതൃത്വത്തില്‍ നടത്തിയ ഹെറിറ്റേജ് വാക്ക് കോട്ടകളുടെ നാടായ കാസര്‍കോടിന് പുതിയ അനുഭവമായി.
ദിനാചരണത്തിന്റെ ഭാഗമായി കോട്ടയുടെ അകത്തളങ്ങളില്‍ നൂറിലേറെ ടൂറിസം വിദ്യാര്‍ത്ഥികള്‍ ബാലന്‍ മാസ്റ്ററുടെ വാക്കുകള്‍ക്ക് ആകാംഷയോടെ കാതോര്‍ത്തപ്പോള്‍ ചരിത്രത്തിന്റെ ചിതലരിക്കാത്ത താളുകളില്‍ അധികമാരും അറിയാത്ത കഴിഞ്ഞ നൂറ്റാണ്ടുകളിലെ കഥകളുടെ ചുരുളഴിയുകയായിരുന്നു.
ബേക്കലിന്റെ പരിസരങ്ങളിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും നടന്നുവരുന്ന ടൂറിസം പദ്ധതികളെ കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) സെക്രട്ടറി ലിജോ ജോസഫ് വിശദീകരിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോട്ടകളുള്ളതും ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ട ഇന്നത്തെ കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിക്കാനിടയായ ഇന്നലെകളുടെ കുതിര കുളമ്പടികളുടെ കഥകള്‍ കോട്ടയിലൂടെയുള്ള പ്രദക്ഷിണം പൂര്‍ത്തിയായതോടെ അവസാനിച്ചു.
മഞ്ചേശ്വരം ഗവ. കോളേജ്, പെരിയ കേന്ദ്ര സര്‍വ്വകലാശാല, ചട്ടഞ്ചാല്‍ എം.ഐ.സി. കോളേജ്, ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പെരിയ ഗവ. പോളിടെക്നിക്ക് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഹെറിറ്റേജ് വാക്കില്‍ പങ്കെടുത്തത്.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി. ധന്യ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് ഷാജു പി.വി., ബേക്കല്‍ ടൂറിസം ഓര്‍ഗ്ഗനൈസേഷന്‍ (ബി.ടി.ഒ) ചെയര്‍മാന്‍ ബി. എം. സാദിഖ്, ബേക്കല്‍ ടൂറിസം ഫ്രട്ടേണിറ്റി (ബി.ടി.എഫ്) ചെയര്‍മാന്‍ സൈഫുദ്ധീന്‍ കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.