ഗള്‍ഫില്‍ റമദാന് ആരവങ്ങളുടെ പൊലിവ്....
യു.എ.ഇയില്‍ റമദാനിന് പൊല്സ് ഏറെയാണെന്ന് പറയുന്നത് വെറുതയല്ല. നോമ്പുതുറ നേരം ഇത്രയും സമൃദ്ധമാക്കുന്ന മറ്റൊരു ഇടം വേറെയുണ്ടാവില്ല. പള്ളികളിലും കടകളിലും മാളുകളിലും എന്നുവേണ്ട പാര്‍ക്കുകളില്‍ വരെ ഇഫ്താര്‍ പാര്‍ട്ടികളുടെ ആരവം കേള്‍ക്കാം. പകല്‍ നേരങ്ങളില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും തടിച്ചുകൂടുന്നത് ആയിരങ്ങളാണ്. പകല്‍ നേരത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം രാത്രി ഇഫ്താര്‍ പാര്‍ട്ടികളിലൂടെ സ്നേഹ സൗഹൃദങ്ങള്‍ പെരുപ്പിക്കുകയാണ് ഗള്‍ഫിലെ ഓരോ മലയാളിയും.ഓരോ റമദാന് കാലവും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത് അനിര്‍വചനീയമായ അനുഭൂതിയാണ്. വിശുദ്ധ റമദാനെ പവിത്രമായ ഹൃദയത്തോട് കൂടി […]
യു.എ.ഇയില്‍ റമദാനിന് പൊല്സ് ഏറെയാണെന്ന് പറയുന്നത് വെറുതയല്ല. നോമ്പുതുറ നേരം ഇത്രയും സമൃദ്ധമാക്കുന്ന മറ്റൊരു ഇടം വേറെയുണ്ടാവില്ല. പള്ളികളിലും കടകളിലും മാളുകളിലും എന്നുവേണ്ട പാര്‍ക്കുകളില്‍ വരെ ഇഫ്താര്‍ പാര്‍ട്ടികളുടെ ആരവം കേള്‍ക്കാം. പകല്‍ നേരങ്ങളില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും തടിച്ചുകൂടുന്നത് ആയിരങ്ങളാണ്. പകല്‍ നേരത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം രാത്രി ഇഫ്താര്‍ പാര്‍ട്ടികളിലൂടെ സ്നേഹ സൗഹൃദങ്ങള്‍ പെരുപ്പിക്കുകയാണ് ഗള്‍ഫിലെ ഓരോ മലയാളിയും.ഓരോ റമദാന് കാലവും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത് അനിര്‍വചനീയമായ അനുഭൂതിയാണ്. വിശുദ്ധ റമദാനെ പവിത്രമായ ഹൃദയത്തോട് കൂടി […]
യു.എ.ഇയില്‍ റമദാനിന് പൊല്സ് ഏറെയാണെന്ന് പറയുന്നത് വെറുതയല്ല. നോമ്പുതുറ നേരം ഇത്രയും സമൃദ്ധമാക്കുന്ന മറ്റൊരു ഇടം വേറെയുണ്ടാവില്ല. പള്ളികളിലും കടകളിലും മാളുകളിലും എന്നുവേണ്ട പാര്‍ക്കുകളില്‍ വരെ ഇഫ്താര്‍ പാര്‍ട്ടികളുടെ ആരവം കേള്‍ക്കാം. പകല്‍ നേരങ്ങളില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും തടിച്ചുകൂടുന്നത് ആയിരങ്ങളാണ്. പകല്‍ നേരത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം രാത്രി ഇഫ്താര്‍ പാര്‍ട്ടികളിലൂടെ സ്നേഹ സൗഹൃദങ്ങള്‍ പെരുപ്പിക്കുകയാണ് ഗള്‍ഫിലെ ഓരോ മലയാളിയും.
ഓരോ റമദാന് കാലവും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത് അനിര്‍വചനീയമായ അനുഭൂതിയാണ്. വിശുദ്ധ റമദാനെ പവിത്രമായ ഹൃദയത്തോട് കൂടി വരവേല്‍ക്കുന്ന വിശ്വാസികള്‍ നോമ്പിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയാണ് ജീവിക്കുന്നത്. ദുബായിലെ പള്ളികളില്‍ റമദാന് കാലങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന പ്രഭാഷകരെ കേള്‍ക്കാന്‍ അതാത് രാജ്യക്കാര്‍ പള്ളികളില്‍ തടിച്ചുകൂടുന്നു. കേരളത്തില്‍ നിന്ന് അബുദാബി സര്‍ക്കാറിന്റെ അതിഥിയായി എളമരം റഹ്മത്തുള്ള സഖാഫി ഇത്തവണ എത്തിയിട്ടുണ്ട്. പ്രമുഖ മത പണ്ഡിതരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍, പേരോട് അബ്ദുല്റഹ്മാന് സഖാഫി, ഓണമ്പള്ളി മുഹമ്മദ് കുഞ്ഞി ഫൈസി, യു.എം അബ്ദുല്റഹ്മാന് മൗലവി, ഫാറൂഖ് നഈമി കൊല്ലം, മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ് മൗലവി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അലി ബാഖവി ആറ്റുപുറം തുടങ്ങിയവര്‍ യു.എ.ഇയിലെത്തിയിട്ടുണ്ട്. മതപണ്ഡിതരുടെ സാന്നിധ്യവും അവരുടെ പ്രഭാഷണവും പ്രാര്‍ത്ഥനകളും വിശ്വാസികള്‍ക്ക് നല്കുന്ന ഹൃദയകുളിര്മ ചെറുതല്ല. പള്ളികളില്‍ നോമ്പ് തുറക്ക് യഥേഷ്ടം വിഭവങ്ങള്‍ നിറയും. പണ്ഡിതര്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുക്കാന്‍ മലയാളികള്‍ക്ക് പുറമെ അറബികളും പാക്കിസ്താന്-ബംഗ്ലാദേശ് സ്വദേശികളും എത്തുന്നു. അതുപോലെ തന്നെ ഓരോ ഷോപ്പുകളിലും നോമ്പുതുറയുണ്ടാകും. മാളുകളിലും നൈഫ്സൂക്കിലും നിരവധി പേരാണ് നോമ്പുതുറക്ക് ഒത്തുചേരുന്നത്. പള്ളികളില്‍ തറാവീഹ് നിസ്കാരങ്ങള്‍ക്കും വലിയ തിരക്ക് അനുഭവപ്പെടുന്നു.
ഗള്‍ഫിലെ വിവിധ സംഘടനകള്‍ നടത്തിവരുന്ന റമദാന് റിലീഫ് പരിപാടികള്‍ നാട്ടിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്നു. പ്രവാസി സംഘടനാ രംഗത്ത് എന്നും മുന്‍പന്തിയിലുള്ള കെ.എം.സി.സി റിലീഫ് പ്രവര്‍ത്തന രംഗത്ത് ഇത്തവണയും സജീവമാണ്. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്യ തളങ്കര, യു.എ.ഇ. കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി.ആര് ഹനീഫ്, ഷാര്‍ജ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സുബൈര്‍ പള്ളിക്കാല്‍, നേതാക്കളായ ഫൈസല്‍ മുഹ്സിന്, ഫൈസല്‍ പട്ടേല്‍, ഹാരിസ് ബെദിര, അസ്ക്കര്‍ ചൂരി തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു. ഐ.എം.സി.സിയും വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ ദുബായിലെ ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി വിശിഷ്ടാതിഥിയായി എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്റഹ്മാന് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്റെ സാന്നിധ്യം കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നുണ്ട്. ഹൃസ്വസന്ദര്ശനാര്ത്ഥമാണ് അബ്ദുല്റഹ്മാന് കുടുംബസമേതം ദുബായിലെത്തിയത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീരും ഒപ്പമുണ്ട്.
റമദാന് 20 പിന്നിട്ടതോടെ കാസര്കോട്ടുകാരുടേയടക്കം റെഡിമെയ്ഡ് കടകളില്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ക്കായി എത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. നാട്ടില്‍ ഇറങ്ങുന്ന ഫാഷന്‍ വസ്ത്രങ്ങള്‍ ഏറ്റവും ആദ്യം എത്തുന്നത് ഗള്‍ഫിലാണ്. കറാമ അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളിലെ റെഡിമെയ്ഡ് കടകളില്‍ വലിയ വില്പനയാണ് പെരുന്നാള്‍ സീസണില്‍ നടക്കുന്നത്. ഗോള്‍ഡ് സൂക്കിലെ സ്വര്‍ണ്ണക്കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവധിക്ക് നാട്ടിലെത്തിയവരും പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളും സ്വര്‍ണ്ണം വാങ്ങാന്‍ എത്തുന്നു.
-മജീദ് തെരുവത്ത്