കാര്‍ഗില്‍ വിജയത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിച്ച് നാട്

കാസര്‍കോട്: കാര്‍ഗിലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ 25-ാം വാര്‍ഷിക ദിനം നാടെങ്ങും ആഘോഷിച്ചു. കലക്ടറേറ്റിന് മുന്നിലെ കാര്‍ഗില്‍ സ്മാരകത്തില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ക്ഷേമ ഓഫീസും പൂര്‍വ സൈനിക സേവാ പരിഷത്തും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.കെ. ഷാജി, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാജേഷ്, പൂര്‍വ സൈനിക സേവാ പരിഷത്ത് രക്ഷാധികാരി വി.ജി ശ്രീകുമാര്‍, പ്രസിഡണ്ട് പി. രാജീവന്‍, സെക്രട്ടറി കെ.ടി. രാജന്‍, […]

കാസര്‍കോട്: കാര്‍ഗിലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ 25-ാം വാര്‍ഷിക ദിനം നാടെങ്ങും ആഘോഷിച്ചു. കലക്ടറേറ്റിന് മുന്നിലെ കാര്‍ഗില്‍ സ്മാരകത്തില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ ക്ഷേമ ഓഫീസും പൂര്‍വ സൈനിക സേവാ പരിഷത്തും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.കെ. ഷാജി, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാജേഷ്, പൂര്‍വ സൈനിക സേവാ പരിഷത്ത് രക്ഷാധികാരി വി.ജി ശ്രീകുമാര്‍, പ്രസിഡണ്ട് പി. രാജീവന്‍, സെക്രട്ടറി കെ.ടി. രാജന്‍, എസ്.എം.എസ് പ്രതിനിധികള്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാലക്കുന്ന്: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 25-ാം വാര്‍ഷിക ദിനം പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ആഘോഷിച്ചു. ഇതിന്റെ ഭാഗമായി, ആര്‍മിയില്‍ നിന്ന് വിരമിച്ച സുബേദാര്‍ മേജര്‍ വിജയകുമാറിനെയും (കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സ്), സുബേദാര്‍ കെ. ഗിരീഷ്‌കുമാറിനെയും (ഇലക്ട്രോണിക് മെക്കാനിക്കല്‍ എഞ്ചിനീയര്‍) പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ലയണ്‍സ് ജി.എല്‍.ടി കോര്‍ഡിനേറ്റര്‍ വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍.കെ. കൃഷ്ണപ്രസാദ്, ട്രഷറര്‍ വിശ്വനാഥന്‍ കൊക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it