കടയില്‍ നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

കാഞ്ഞങ്ങാട്: കടയിലെ മേശപ്പുറത്ത് വെച്ച മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ചിത്താരി ചേറ്റുകുണ്ട് മദീന സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍ നിന്നാണ് മൊബൈല്‍ ഫോണെടുത്ത് യുവാവ് രക്ഷപ്പെട്ടത്. ദൃശ്യം സി.സി. ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 18ന് രാത്രി 10.45 നാണ് സംഭവം. ഈ സമയത്ത് ഉടമ കൗണ്ടറിലെ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. കസേരയ്ക്ക് പിറകുവശത്തേക്ക് തിരിഞ്ഞ് ഉടമ സാധനങ്ങള്‍ തിരയുന്നതിനിടെയാണ് യുവാവ് മൊബൈല്‍ ഫോണെടുത്ത് കടന്നുകളഞ്ഞത്. ഉടമ പൂച്ചക്കാട് തെക്കുപുറത്തെ മന്‍സൂര്‍ മന്‍സിലില്‍ മുഹമ്മദ് റഫീഖി (52)ന്റെ […]

കാഞ്ഞങ്ങാട്: കടയിലെ മേശപ്പുറത്ത് വെച്ച മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ചിത്താരി ചേറ്റുകുണ്ട് മദീന സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍ നിന്നാണ് മൊബൈല്‍ ഫോണെടുത്ത് യുവാവ് രക്ഷപ്പെട്ടത്. ദൃശ്യം സി.സി. ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 18ന് രാത്രി 10.45 നാണ് സംഭവം. ഈ സമയത്ത് ഉടമ കൗണ്ടറിലെ കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. കസേരയ്ക്ക് പിറകുവശത്തേക്ക് തിരിഞ്ഞ് ഉടമ സാധനങ്ങള്‍ തിരയുന്നതിനിടെയാണ് യുവാവ് മൊബൈല്‍ ഫോണെടുത്ത് കടന്നുകളഞ്ഞത്. ഉടമ പൂച്ചക്കാട് തെക്കുപുറത്തെ മന്‍സൂര്‍ മന്‍സിലില്‍ മുഹമ്മദ് റഫീഖി (52)ന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. ചുവന്ന സ്വിഫ്റ്റ് കാറിലാണ് യുവാവ് കടയിലേക്കെത്തിയത്. 25 വയസുള്ള യുവാവ് നീല ചെക്ക് ഷര്‍ട്ടാണ് ധരിച്ചത്. 30,000 രൂപ വിലവരുന്ന സാംസങ്ങ് എ-73 മൊബൈല്‍ ഫോണാണ് കവര്‍ന്നത്.

Related Articles
Next Story
Share it