കാഞ്ഞങ്ങാട്: നീലേശ്വരത്ത് നിന്നും ആറുമാസം മുമ്പ് ബൈക്ക് മോഷ്ടിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. പൊലീസിന് ലഭിച്ച സി.സി ടിവി ദൃശ്യം പുറത്തുവിട്ട് പ്രതിയെ കണ്ടെത്താനാണ് ശ്രമം. നീലേശ്വരം പരിപ്പ് വട ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട ബൈക്കാണ് മോഷണം പോയത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 16നാണ് മോഷണം. ബൈക്ക് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചെങ്കിലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പയ്യന്നൂരിലെ എം.വി. സതീശന്റേതാണ് ബൈക്ക്.
പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിക്കുന്നവര്‍ ലഭിക്കുന്നവര്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. നീലേശ്വരം പൊലീസ് സ്റ്റേഷന്: 04672 280240, 9497980928.