ഹോട്ടലില്‍ നിന്ന് നേര്‍ച്ചപ്പെട്ടി കവര്‍ന്നു; പ്രതിയുടെ ദൃശ്യം സി.സി.ടി.വിയില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഹോട്ടലില്‍ നിന്നും നേര്‍ച്ചപ്പെട്ടി കവര്‍ന്ന യുവാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. ഇത് അടിസ്ഥാനമാക്കി കാസര്‍കോട് പൊലീസ് അന്വേഷണം നടത്തുന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ മലബാര്‍ ഹോട്ടലിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. മാലിക് ദീനാര്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി ഹോട്ടലില്‍ മേശക്ക് മുകളില്‍ വെച്ചിരുന്നു. ഇതാണ് കവര്‍ച്ചചെയ്യപ്പെട്ടത്. യുവാവ് മേശക്ക് സമീപത്തേക്ക് പതുങ്ങി വരുന്നതും നേര്‍ച്ചപ്പെട്ടി എടുത്ത് കൈവശമുണ്ടായിരുന്ന സഞ്ചിയിലേക്ക് ഇടുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി […]

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഹോട്ടലില്‍ നിന്നും നേര്‍ച്ചപ്പെട്ടി കവര്‍ന്ന യുവാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. ഇത് അടിസ്ഥാനമാക്കി കാസര്‍കോട് പൊലീസ് അന്വേഷണം നടത്തുന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡിലെ മലബാര്‍ ഹോട്ടലിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. മാലിക് ദീനാര്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി ഹോട്ടലില്‍ മേശക്ക് മുകളില്‍ വെച്ചിരുന്നു. ഇതാണ് കവര്‍ച്ചചെയ്യപ്പെട്ടത്. യുവാവ് മേശക്ക് സമീപത്തേക്ക് പതുങ്ങി വരുന്നതും നേര്‍ച്ചപ്പെട്ടി എടുത്ത് കൈവശമുണ്ടായിരുന്ന സഞ്ചിയിലേക്ക് ഇടുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

Related Articles
Next Story
Share it