പച്ചമ്പളയില്‍ കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യം സി.സി.ടി.വിയില്‍

പച്ചമ്പള: പച്ചമ്പളയില്‍ കവര്‍ച്ചക്കെത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. ഒരാഴ്ചമുമ്പ് പച്ചമ്പളയില്‍ രാത്രിസമയത്ത് ഒരു കല്ല്യാണ വീടിന്റെ പരിസരത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികളും മറ്റൊരാളും സംശയ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങുന്നത് ചിലര്‍ സംശയത്തോടെ ശ്രദ്ധിച്ചിരുന്നു. ഇതോടെ സംഘം കടന്നുകളയുകയായിരുന്നു. കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും മറ്റും കവര്‍ച്ച ചെയ്യാനാണ് സംഘം എത്തിയതെന്നാണ് സംശയം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പച്ചമ്പളയിലെ ഒരു കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് കല്ല്യാണ ദിവസം വീടിന് സമീപം കണ്ട അതേ സംഘം […]

പച്ചമ്പള: പച്ചമ്പളയില്‍ കവര്‍ച്ചക്കെത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. ഒരാഴ്ചമുമ്പ് പച്ചമ്പളയില്‍ രാത്രിസമയത്ത് ഒരു കല്ല്യാണ വീടിന്റെ പരിസരത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികളും മറ്റൊരാളും സംശയ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങുന്നത് ചിലര്‍ സംശയത്തോടെ ശ്രദ്ധിച്ചിരുന്നു. ഇതോടെ സംഘം കടന്നുകളയുകയായിരുന്നു. കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും മറ്റും കവര്‍ച്ച ചെയ്യാനാണ് സംഘം എത്തിയതെന്നാണ് സംശയം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പച്ചമ്പളയിലെ ഒരു കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് കല്ല്യാണ ദിവസം വീടിന് സമീപം കണ്ട അതേ സംഘം അര്‍ദ്ധരാത്രി പച്ചമ്പള ടൗണില്‍ നിര്‍ത്തിയിട്ട ഓട്ടോയുടെ ടയര്‍ ഊരിയടുത്തതിന് ശേഷം സമീപത്തെ കടയ്ക്ക് പുറത്ത് സൂക്ഷിച്ച ഇരുമ്പ് റോളും ടയറുമായി നടന്നുപോകുന്ന ദൃശ്യമാണ് പതിഞ്ഞ നിലയിലുള്ളത്. സംഘത്തിലെ ഒരാള്‍ പത്തിലേറെ കേസുകളില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതാനും മാസംമുമ്പ് റിമാണ്ട് കാലാവധി കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു. മറ്റൊരാളും ചില കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. കോട്ട് ധരിച്ചിട്ടുള്ളതിനാല്‍ മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ആറ് മാസം മുമ്പ് പച്ചമ്പള ടൗണില്‍ രണ്ടുകടകളില്‍ കവര്‍ച്ചയും ചില കടകളില്‍ കവര്‍ച്ചാ ശ്രമവും നടന്നിരുന്നു. ഈ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. സംശയ സാഹചര്യത്തില്‍ കണ്ട രണ്ടുപേരും ചില യുവാക്കളും പകല്‍ സമയങ്ങളില്‍ കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാടുന്നതായും നാട്ടുകാര്‍ പറയുന്നു. സംഘത്തെ ഭയന്ന് പലരും രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കിയാല്‍ പട്ടാപകല്‍ പോലും മര്‍ദ്ദിക്കുന്നതും പതിവാണ്.

Related Articles
Next Story
Share it