ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഭീമന്മാരായ ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ഫ്യൂച്ചര്‍ റീട്ടെയില്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ കൂപ്പണ്‍സ് ഏറ്റെടുത്ത 2019 ലെ ആമസോണിന്റെ കരാര്‍ റദ്ദാക്കിക്കൊണ്ടാണ് നടപടി. വസ്തുതകള്‍ മറച്ചുവെച്ചതിനാണ് കമ്പനിക്കെതിരെ പിഴ ചുമത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്യൂച്ചര്‍ കൂപ്പണ്‍സും കോണ്‍ഫെര്‍ഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ തന്നെ ക്ലിയറന്‍സ് ലഭിച്ച കരാര്‍ റദ്ദാക്കാന്‍ കോമ്പറ്റീഷന്‍ കമ്മീഷന് അധികാരമില്ലെന്ന് നേരത്തെ ആമസോണ്‍ വാദിച്ചിരുന്നു. […]

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഭീമന്മാരായ ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ഫ്യൂച്ചര്‍ റീട്ടെയില്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ കൂപ്പണ്‍സ് ഏറ്റെടുത്ത 2019 ലെ ആമസോണിന്റെ കരാര്‍ റദ്ദാക്കിക്കൊണ്ടാണ് നടപടി. വസ്തുതകള്‍ മറച്ചുവെച്ചതിനാണ് കമ്പനിക്കെതിരെ പിഴ ചുമത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഫ്യൂച്ചര്‍ കൂപ്പണ്‍സും കോണ്‍ഫെര്‍ഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ തന്നെ ക്ലിയറന്‍സ് ലഭിച്ച കരാര്‍ റദ്ദാക്കാന്‍ കോമ്പറ്റീഷന്‍ കമ്മീഷന് അധികാരമില്ലെന്ന് നേരത്തെ ആമസോണ്‍ വാദിച്ചിരുന്നു. എന്നാല്‍ അങ്ങനെയെങ്കില്‍ കമീഷന്റെ നടപടികളില്‍ പങ്കെടുത്തത് എന്തിനായിരുന്നുവെന്ന് കോണ്‍ഫെര്‍ഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഡിസംബര്‍ പതിനഞ്ചിന് പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിച്ചു. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിന് ആമസോണ്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായ രാകേഷ് ബക്ഷി അയച്ച ഇമെയിലിന്റെ ഉള്ളടക്കവും ഇവര്‍ പുറത്തുവിട്ടു.

ഫ്യൂച്ചര്‍ ഗ്രൂപ് തങ്ങളുടെ ആസ്തികള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചതിന് ശേഷം രാജ്യത്തെ കോടതികളില്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മില്‍ നിയമപോരാട്ടങ്ങള്‍ തുടരവെയാണ് കോമ്പറ്റീഷന്‍ കമ്മീഷന്റെ നടപടി.

Related Articles
Next Story
Share it