ഉള്ളാളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്താനായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍; മയക്കുമരുന്ന് കടത്തിയ സ്‌കൂട്ടറും മൊബൈല്‍ഫോണും പണവും കസ്റ്റഡിയില്‍

മംഗളൂരു: ഉള്ളാളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്താനായി എത്തിച്ച എം.ഡി.എം.എയുമായി യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മുക്കച്ചേരി സ്വദേശിയും മാസ്തികട്ടെയില്‍ താമസക്കാരനുമായ അബ്ദുല്‍ സവാസിനെ(30)യാണ് അറസ്റ്റ് ചെയ്തത്. ഇരുചക്രവാഹനത്തിലെത്തിയ ഒരാള്‍ ഉള്ളാള്‍ ഒമ്പത്തുകരെ പരിസരത്ത് എം.ഡി.എം.എ വില്‍പ്പനക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മയക്കുമരുന്നുമായി സവാസിനെ പിടികൂടിയത്. 25 ഗ്രാം എം.ഡി.എം.എക്ക് പുറമെ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍, 2,120 രൂപ, ഒരു ഡിജിറ്റല്‍ വെയ്റ്റിംഗ് […]

മംഗളൂരു: ഉള്ളാളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്താനായി എത്തിച്ച എം.ഡി.എം.എയുമായി യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മുക്കച്ചേരി സ്വദേശിയും മാസ്തികട്ടെയില്‍ താമസക്കാരനുമായ അബ്ദുല്‍ സവാസിനെ(30)യാണ് അറസ്റ്റ് ചെയ്തത്. ഇരുചക്രവാഹനത്തിലെത്തിയ ഒരാള്‍ ഉള്ളാള്‍ ഒമ്പത്തുകരെ പരിസരത്ത് എം.ഡി.എം.എ വില്‍പ്പനക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മയക്കുമരുന്നുമായി സവാസിനെ പിടികൂടിയത്. 25 ഗ്രാം എം.ഡി.എം.എക്ക് പുറമെ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍, 2,120 രൂപ, ഒരു ഡിജിറ്റല്‍ വെയ്റ്റിംഗ് സ്‌കെയില്‍ എന്നിവയും പൊലീസ് പിടികൂടി. സവാസിനെ സിറ്റി ക്രൈംബ്രാഞ്ച് ഉള്ളാള്‍ പൊലീസിന് കൈമാറി. മയക്കുമരുന്ന് വിതരണ ശൃംഖലയില്‍ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മംഗളൂരു പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലാണ് സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വേട്ട നടത്തിയത്.

Related Articles
Next Story
Share it