ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് കാറില്‍ എം.ഡി.എം.എ കടത്തിയ മൂന്ന് കാസര്‍കോട് സ്വദേശികളും ബംഗളൂരു സ്വദേശിനിയായ യുവതിയും അറസ്റ്റില്‍

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് വില്‍പ്പനയ്ക്കായി കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന മൂന്ന് കാസര്‍കോട് സ്വദേശികളെയും ബംഗളൂരു സ്വദേശിനിയായ യുവതിയെയും മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റമീസ് (24), മൊഹിദ്ദീന്‍ റാഷിദ് (24), അബ്ദുള്‍ റൗഫ് (35), ബംഗളൂരു മഡിവാള സ്വദേശിനി സബിത (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി. എം.എ, ആറ് മൊബൈല്‍ ഫോണുകള്‍, ഒരു ഡിജിറ്റല്‍ വെയ്റ്റിംഗ് സ്‌കെയില്‍ എന്നിവ പിടികൂടി. […]

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് വില്‍പ്പനയ്ക്കായി കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന മൂന്ന് കാസര്‍കോട് സ്വദേശികളെയും ബംഗളൂരു സ്വദേശിനിയായ യുവതിയെയും മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റമീസ് (24), മൊഹിദ്ദീന്‍ റാഷിദ് (24), അബ്ദുള്‍ റൗഫ് (35), ബംഗളൂരു മഡിവാള സ്വദേശിനി സബിത (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി. എം.എ, ആറ് മൊബൈല്‍ ഫോണുകള്‍, ഒരു ഡിജിറ്റല്‍ വെയ്റ്റിംഗ് സ്‌കെയില്‍ എന്നിവ പിടികൂടി. പ്രതികള്‍ സഞ്ചരിച്ച മാരുതി റിട്‌സ് കാറും കസ്റ്റഡിയിലെടുത്തു.
മൊത്തം 9,82,000 രൂപയുടെ മുതലുകളാണ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി.
രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മുഹമ്മദ് റമീസിനെതിരെ 2021ല്‍ അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ചതിന് കൊണാജെ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. ആറ് മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്.
അബ്ദുള്‍ റൗഫിനെതിരെ 2018ല്‍ മയക്കുമരുന്നും അനധികൃത ആയുധങ്ങളും കൈവശം വച്ചതിന് കേസ് നിലവിലുണ്ട്. കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലും റൗഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതി റിമാണ്ട് ചെയ്‌തെങ്കിലും പൊലീസ് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

Related Articles
Next Story
Share it