സി.ബി.എസ്.ഇ ദക്ഷിണ മേഖല ഹോക്കി: എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിന് നേട്ടം
മടിക്കേരി: മടിക്കേരിയിലെ കൊടഗു വിദ്യാലയത്തില്‍ നടന്ന സി.ബി.എസ്.ഇ ദക്ഷിണ മേഖല-2 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ മാസം 3 മുതല്‍ 7 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. കേരള, കര്‍ണാടക, മഹാരാഷ്ട സംസ്ഥാനങ്ങളിലെ വിവിധ ടീമുകള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിച്ചു. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സ്‌കൂള്‍ ഇത്തരത്തിലുള്ള ഒരു ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കുന്നത്. അബ്ദുല്ല സഹല്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഫലാഹ്, നിഹാല്‍ ഹുസൈന്‍, […]

മടിക്കേരി: മടിക്കേരിയിലെ കൊടഗു വിദ്യാലയത്തില്‍ നടന്ന സി.ബി.എസ്.ഇ ദക്ഷിണ മേഖല-2 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ മാസം 3 മുതല്‍ 7 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. കേരള, കര്‍ണാടക, മഹാരാഷ്ട സംസ്ഥാനങ്ങളിലെ വിവിധ ടീമുകള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിച്ചു. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സ്‌കൂള്‍ ഇത്തരത്തിലുള്ള ഒരു ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കുന്നത്. അബ്ദുല്ല സഹല്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഫലാഹ്, നിഹാല്‍ ഹുസൈന്‍, ആസാന്‍, മുഹമ്മദ്, അബ്ദുല്‍ ഹാദി, സയ്യിദ് മുഹമ്മദ് സിയ, സയ്യിദ് മുഹമ്മദ് റയാന്‍, മുഹമ്മദ് ഷയാന്‍, മുഹമ്മദ് അനസ്, അഹ്മദ് അബ്ദുല്‍ സലാം, നിഫാന്‍ നൗഷാദ്, ഷാഹില്‍ ഫര്‍സീന്‍, ഹുസൈന്‍ അബ്ബാസ്, മുഹമ്മദ് അയ്മന്‍, അബ്ദുല്‍ ഖാദര്‍ ഹാസിക് എന്നീ കുട്ടികള്‍ എം.പി സ്‌കൂളിന് വേണ്ടി കളത്തിലിറങ്ങി. ടീം കോച്ച് ആദര്‍ശ് ദേവദാസ്, മാനേജര്‍ സഫ്വാന്‍ പാലോത്ത്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് സാദിഖ് ഷെറൂള്‍, സ്‌കൂള്‍ സ്റ്റാഫ് വിജിത്ത് തുടങ്ങിയവര്‍ കുട്ടികളെ പരിശീലിപ്പിച്ചു. മെഡല്‍ നേടിയ വിദ്യാര്‍ത്ഥികളെയും പരിശീലനം നല്‍കിയ അധ്യാപകരെയും ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, വൈസ് ചെയര്‍മാന്‍ ഷഹീന്‍ മുഹമ്മദ് ഷാഫി, നൂരിഷ ഷാഫി, മാനേജര്‍ പി.എം ഷംസുദീന്‍ എന്നിവര്‍ അഭിനന്ദിച്ചു.