കോവിഡ് ഭീതി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കുമെന്ന് ബന്ധപ്പെട്ടര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്. മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, രാജ്‌നാഥ് സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ താല്‍പര്യം കൂടി പരിഗണിച്ചാണ് പരീക്ഷകളില്‍ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ വിദ്യാര്‍ഥികളുടെ […]

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കുമെന്ന് ബന്ധപ്പെട്ടര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈകൊണ്ടത്. മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, രാജ്‌നാഥ് സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ താല്‍പര്യം കൂടി പരിഗണിച്ചാണ് പരീക്ഷകളില്‍ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമ്മര്‍ദ്ദ സാഹചര്യത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മെയ് മാസത്തില്‍ നടത്താനിരുന്ന സി.ബി.എസ്.ഇ പത്താംതരം പരീക്ഷയും റദ്ദാക്കിയിരുന്നു. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താം തരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക. എന്നാല്‍ 12 ാം ക്ലാസിലെ ഫലം എങ്ങനെയാണ് നിര്‍ണയിക്കുന്നതെന്ന് കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുന്‍വര്‍ഷങ്ങളിലെ പ്രകടനം മാനദണ്ഡമാക്കി മാര്‍ക്ക് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അധികൃതര്‍ ഇതുംസബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിട്ടില്ല.