പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്തും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ. പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായി നടത്താനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കും മൂല്യ നിര്‍ണയത്തിനുമാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അധ്യായന വര്‍ഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യനിര്‍ണയവും നടത്തും. 50 ശതമാനം വീതം സിലബസ് ഉപയോഗിച്ച് രണ്ട് ടേമായി പരീക്ഷയും മൂല്യ നിര്‍ണയവും നടത്തും. ഇതനുസരിച്ച് ആദ്യ ടേം പരീക്ഷ നവംബറിലും രണ്ടാം ടേം പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി […]

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സി.ബി.എസ്.ഇ. പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായി നടത്താനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കും മൂല്യ നിര്‍ണയത്തിനുമാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

അധ്യായന വര്‍ഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യനിര്‍ണയവും നടത്തും. 50 ശതമാനം വീതം സിലബസ് ഉപയോഗിച്ച് രണ്ട് ടേമായി പരീക്ഷയും മൂല്യ നിര്‍ണയവും നടത്തും. ഇതനുസരിച്ച് ആദ്യ ടേം പരീക്ഷ നവംബറിലും രണ്ടാം ടേം പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടത്താനുമാണ് നീക്കം.

Related Articles
Next Story
Share it