വാളയാര്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐ കുറ്റപത്രം; പ്രതികളും ലോക്കല്‍ പോലീസ് കണ്ടെത്തിയവര്‍ തന്നെ

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ലോക്കല്‍ പോലീസ് കണ്ടെത്തലുകള്‍ ശരിവെച്ച് സിബിഐ കുറ്റപത്രം. പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. പോലീസ് പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതികളാക്കിയിരിക്കുന്നത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇതുതന്നെയാണ് സിബിഐയും ആവര്‍ത്തിക്കുന്നത്. ബലാത്സംഗം, പോക്‌സോ കേസ്, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവരാണ് പ്രതികള്‍. ഷിബുവെന്ന […]

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ലോക്കല്‍ പോലീസ് കണ്ടെത്തലുകള്‍ ശരിവെച്ച് സിബിഐ കുറ്റപത്രം. പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. പോലീസ് പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതികളാക്കിയിരിക്കുന്നത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇതുതന്നെയാണ് സിബിഐയും ആവര്‍ത്തിക്കുന്നത്.

ബലാത്സംഗം, പോക്‌സോ കേസ്, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവരാണ് പ്രതികള്‍. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.

ഇളയ കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയുമാണ് പ്രതികള്‍. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം സിബിഐ കണ്ടെത്തലുകള്‍ക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയിട്ടുണ്ട്.

Related Articles
Next Story
Share it