ബീഹാറില്‍ ഇന്ന് വിശ്വാസ വോട്ട് തേടാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

പാറ്റ്‌ന: ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ബീഹാറില്‍ നിതീഷ് കുമാര്‍ രൂപീകരിച്ച മഹാസഖ്യ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ റെയില്‍വേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന എന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്.ആര്‍.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലര്‍ച്ചെ സി.ബി.ഐ സംഘത്തിന്റെ റെയ്ഡ് ആരംഭിച്ചത്. ബി.ജെ.പിയുടെ […]

പാറ്റ്‌ന: ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ബീഹാറില്‍ നിതീഷ് കുമാര്‍ രൂപീകരിച്ച മഹാസഖ്യ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ റെയില്‍വേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന എന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്.
ആര്‍.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലര്‍ച്ചെ സി.ബി.ഐ സംഘത്തിന്റെ റെയ്ഡ് ആരംഭിച്ചത്. ബി.ജെ.പിയുടെ ഭയം റെയ്ഡിലൂടെ വെളിവായെന്നും റെയ്ഡ് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്നും സുനില്‍ സിങ്ങ് പ്രതികരിച്ചു.
ബിഹാറില്‍ അധികാരം നഷ്ടപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സി.ബി.ഐ റെയ്ഡിന് പദ്ധതിയിടുന്നതായി ആര്‍.ജെ.ഡി വക്താവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ റെയ്ഡ് നടന്നത്.
മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, രണ്ട് പെണ്‍മക്കള്‍, മറ്റ് 12 പേര്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്.
ഒരു റെയ്ഡ് കൊണ്ടും ഭയക്കില്ലെന്നും 243 അംഗ ബീഹാര്‍ സഭയില്‍ മഹാസഖ്യം ഇന്ന് വിശ്വാസം തെളിയിക്കുമെന്നും തങ്ങള്‍ക്ക് 164 പേരുടെ പിന്തുണ ഉണ്ടെന്നും മഹാസഖ്യം നേതാക്കള്‍ പറഞ്ഞു. കേവല ഭൂരിപക്ഷത്തിന് 121 പേരുടെ പിന്തുണയാണ് വേണ്ടത്. ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സഖ്യസര്‍ക്കാര്‍ നിലവില്‍ വന്നത്.

Related Articles
Next Story
Share it