ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് സി.ബി.ഐയുടെ പരിശോധന ആരംഭിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. മനീഷ് സിസോദിയെ കൂടാതെ ഡല്‍ഹി ഏക്‌സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും കേന്ദ്ര ഏജന്‍സി പരിശോധന നടത്തുകയും മന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയയുടെ വീട്ടിലും പരിശോധന നടക്കുന്നത്. കേന്ദ്ര […]

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. ഇന്ന് രാവിലെ മുതലാണ് സി.ബി.ഐയുടെ പരിശോധന ആരംഭിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. മനീഷ് സിസോദിയെ കൂടാതെ ഡല്‍ഹി ഏക്‌സെസ് കമ്മീഷണറുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വീട്ടിലും കേന്ദ്ര ഏജന്‍സി പരിശോധന നടത്തുകയും മന്ത്രിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയയുടെ വീട്ടിലും പരിശോധന നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരെ പൂട്ടാന്‍ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
സി.ബി.ഐയെ തന്റെ വസതിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കുന്ന, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകള്‍ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിസോദിയക്ക് പിന്നാലെ സി.ബി.ഐയെ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും വീട്ടിലേക്ക് സ്വാഗതം ചെയ്തു.

Related Articles
Next Story
Share it