പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി; സംഭവസ്ഥലമായ കല്ല്യോട്ട്-കൂരാങ്കര റോഡില്‍ കൊലപാതകം പുനരാവിഷ്‌കരിച്ചു, ആരോപണവിധേയരായ നേതാക്കളെ ഉടന്‍ ചോദ്യം ചെയ്യും

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട ദിവസമായ 2019 ഫെബ്രുവരി 17 ന്റെ സായാഹ്നം പുനരാവിഷ്‌കരിച്ചു കൊണ്ടാണ് സി.ബി.ഐ സംഘം അന്വേഷണം തുടങ്ങിയത്. കൃപേഷും ശരത്ലാലും വെട്ടേറ്റുവീണ കല്ല്യോട്ട്-കൂരാങ്കര റോഡിലാണ് സി.ബി.ഐ സംഘം ഇരട്ടക്കൊലപാതകത്തിന്റെ പുനരാവിഷ്‌കരണം നടത്തിയത്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ തയ്യാറാക്കി കൊണ്ടുവന്ന മുഖംമൂടി സ്ഥലത്തെ യുവാക്കള്‍ക്ക് നല്‍കിയ ശേഷം കൊല നടന്ന റോഡിന്റെ ഇരുവശങ്ങളിലും ചേര്‍ന്ന് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ രണ്ട് യുവാക്കള്‍ […]

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട ദിവസമായ 2019 ഫെബ്രുവരി 17 ന്റെ സായാഹ്നം പുനരാവിഷ്‌കരിച്ചു കൊണ്ടാണ് സി.ബി.ഐ സംഘം അന്വേഷണം തുടങ്ങിയത്. കൃപേഷും ശരത്ലാലും വെട്ടേറ്റുവീണ കല്ല്യോട്ട്-കൂരാങ്കര റോഡിലാണ് സി.ബി.ഐ സംഘം ഇരട്ടക്കൊലപാതകത്തിന്റെ പുനരാവിഷ്‌കരണം നടത്തിയത്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ തയ്യാറാക്കി കൊണ്ടുവന്ന മുഖംമൂടി സ്ഥലത്തെ യുവാക്കള്‍ക്ക് നല്‍കിയ ശേഷം കൊല നടന്ന റോഡിന്റെ ഇരുവശങ്ങളിലും ചേര്‍ന്ന് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ രണ്ട് യുവാക്കള്‍ ബൈക്കില്‍ കടന്നുവരുന്നു.അത് കൃപേഷും ശരത് ലാലുമാണ്. അവര്‍ ബൈക്കില്‍ വരുന്ന രംഗമാണ് ചിത്രീകരിച്ചത്. കൊല നടന്ന സ്ഥലത്ത് എത്തുമ്പോള്‍ മുഖംമൂടി ധരിച്ച യുവാക്കള്‍ ബൈക്കിന് നേരെ ചാടി വീഴുന്നു. കയ്യിലുള്ള വിറകുകൊള്ളി കൊണ്ട് അടിച്ചിടുന്നു. ബൈക്കുമായി ഇരുവരും വീഴുന്നു. പിന്നാലെ വെട്ടുകത്തിയുമായി ഇവരെ തുരുതുരെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നു. ഇതില്‍ ഒരാള്‍ ഓടുന്നു. മറ്റേയാള്‍ വീണു കിടക്കുന്നു. അതിനിടയില്‍ ശരത് ലാലിന്റെ ബന്ധുക്കള്‍ ഒരു കല്യാണച്ചടങ്ങ് കഴിഞ്ഞ് ജീപ്പില്‍ വരുന്ന രംഗം ചിത്രീകരിച്ചു. ഈ രീതിയിലാണ് രീതിയിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.

Related Articles
Next Story
Share it