പതിനഞ്ചിലേറെ പശുമോഷണക്കേസുകളില്‍ പ്രതിയായ യുവാവ് മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: പതിനഞ്ചിലേറെ പശുമോഷണക്കേസുകളില്‍ പ്രതിയായ യുവാവ് മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു കസബ ബെങ്കരെയിലെ അബ്ദുല്‍കബീറിനെ(35)യാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു സൗത്ത്, നോര്‍ത്ത്, കങ്കനാടി, ഉള്ളാള്‍, പനമ്പൂര്‍, ബജ്‌പെ, ഉപ്പിനങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളിലായി 15ലധികം പശു മോഷണക്കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കോടതിയില്‍ നിന്ന് ജാമ്യം നേടിയ കബീര്‍ കഴിഞ്ഞ ഏഴ് മാസമായി ഹിയറിംഗിന് ഹാജരാകാതെ ഒളിവിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. സിസിബി പൊലീസിനെ മര്‍ദിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ […]

മംഗളൂരു: പതിനഞ്ചിലേറെ പശുമോഷണക്കേസുകളില്‍ പ്രതിയായ യുവാവ് മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു കസബ ബെങ്കരെയിലെ അബ്ദുല്‍കബീറിനെ(35)യാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു സൗത്ത്, നോര്‍ത്ത്, കങ്കനാടി, ഉള്ളാള്‍, പനമ്പൂര്‍, ബജ്‌പെ, ഉപ്പിനങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളിലായി 15ലധികം പശു മോഷണക്കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതിയില്‍ നിന്ന് ജാമ്യം നേടിയ കബീര്‍ കഴിഞ്ഞ ഏഴ് മാസമായി ഹിയറിംഗിന് ഹാജരാകാതെ ഒളിവിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. സിസിബി പൊലീസിനെ മര്‍ദിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ പനമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it