ഇന്‍ഡ്യാന ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബ് ഉദ്ഘാടനം ചെയ്തു

മംഗളൂരു: മംഗളൂരുവിലെ പ്രശസ്തമായ ഇന്‍ഡ്യാന ഹോസ്പിറ്റല്‍ & ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു നാഴികക്കല്ലായി വിപുലമായ സൗകര്യങ്ങളോടെ അത്യാധുനിക കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബിന്റെ (കാത്ത് ലാബ്) ഉല്‍ഘാടനം ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായ എം.ആര്‍. രവികുമാര്‍ ഐഎഎസ് നിര്‍വഹിച്ചു. 300 കിടക്കകളുള്ള, NABH അംഗീകാരമുള്ള ഹോസ്പിറ്റല്‍ ആണ് ഇന്‍ഡ്യാന.ഉദ്ഘാടന ചടങ്ങില്‍ കോവിഡ് കാലത്ത് ഇന്ത്യാന ആസ്പത്രി നടത്തിയ സേവനങ്ങളെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അഭിനന്ദിച്ചു. ഇന്ന് സാങ്കേതികവിദ്യ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയെ ലളിതവും വേഗത്തിലുള്ളതുമാക്കുന്നുവെന്നും ഇന്ത്യാന ആസ്പത്രി […]

മംഗളൂരു: മംഗളൂരുവിലെ പ്രശസ്തമായ ഇന്‍ഡ്യാന ഹോസ്പിറ്റല്‍ & ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു നാഴികക്കല്ലായി വിപുലമായ സൗകര്യങ്ങളോടെ അത്യാധുനിക കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബിന്റെ (കാത്ത് ലാബ്) ഉല്‍ഘാടനം ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായ എം.ആര്‍. രവികുമാര്‍ ഐഎഎസ് നിര്‍വഹിച്ചു. 300 കിടക്കകളുള്ള, NABH അംഗീകാരമുള്ള ഹോസ്പിറ്റല്‍ ആണ് ഇന്‍ഡ്യാന.
ഉദ്ഘാടന ചടങ്ങില്‍ കോവിഡ് കാലത്ത് ഇന്ത്യാന ആസ്പത്രി നടത്തിയ സേവനങ്ങളെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അഭിനന്ദിച്ചു. ഇന്ന് സാങ്കേതികവിദ്യ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയെ ലളിതവും വേഗത്തിലുള്ളതുമാക്കുന്നുവെന്നും ഇന്ത്യാന ആസ്പത്രി അത്തരം പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ആസ്പത്രിക്ക് പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
ആശംസാ പ്രസംഗത്തില്‍ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ (എംസിസി) മേയര്‍ ജയാനന്ദ അഞ്ചന്‍, കോവിഡ് കാലത്ത് ഇന്‍ഡ്യാന ഹോസ്പിറ്റല്‍ നടത്തിയ മികച്ച സേവനങ്ങളെ പ്രകീര്‍ത്തിച്ചു. ദരിദ്രരായ രോഗികള്‍ക്ക് ഇന്ത്യാന ഹോസ്പിറ്റല്‍ നല്‍കുന്ന പിന്തുണയെയും സഹായത്തെയും ദക്ഷിണ കന്നഡ ജില്ലയിലെ ഹെല്‍ത്ത് ഓഫീസര്‍ ഡോ. കിഷോര്‍കുമാറും അഭിനന്ദിച്ചു.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദഗ്ധരായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്ള ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു കാര്‍ഡിയാക് സെന്ററാണ് ഇന്ത്യാനയെന്ന് ആമുഖ പ്രസംഗത്തില്‍ ഇന്ത്യാന ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. യൂസഫ് കുംബ്ലെ പറഞ്ഞു.
ഇന്ത്യാന ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ആദിത്യ ഭരദ്വാജ് സ്വാഗതവും ചെയര്‍മാന്‍ ഡോ. അലി കുംബ്ലെ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it