രോഹിത് ശര്‍മയുമായുള്ള ലൈവ് ഇന്‍സ്റ്റഗ്രാം ചാറ്റില്‍ മറ്റൊരു താരത്തിനെതിരെ ജാതി അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്ന് ഹൈകോടതി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മയുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റ് നടത്തുന്നതിനിടെ മറ്റൊരു താരത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ മുന്‍ താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്ന് ഹരിയാന ഹൈകോടതി. അമോല്‍ രത്തന്‍ സിംഗ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ യുവരാജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഹരിയാന പോലീസിന് മുന്നില്‍ ഹാജരാകാണമെന്ന് കോടതി യുവരാജിനോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് നവംബര്‍ 18ലേക്ക് മാറ്റി. 2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത്ത് ശര്‍മയുമായുള്ള തത്സമയ ഇന്‍സ്റ്റഗ്രാം […]

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മയുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റ് നടത്തുന്നതിനിടെ മറ്റൊരു താരത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ മുന്‍ താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇടക്കാല ജാമ്യത്തില്‍ വിടണമെന്ന് ഹരിയാന ഹൈകോടതി. അമോല്‍ രത്തന്‍ സിംഗ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസില്‍ യുവരാജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

ഹരിയാന പോലീസിന് മുന്നില്‍ ഹാജരാകാണമെന്ന് കോടതി യുവരാജിനോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് നവംബര്‍ 18ലേക്ക് മാറ്റി. 2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത്ത് ശര്‍മയുമായുള്ള തത്സമയ ഇന്‍സ്റ്റഗ്രാം ചാറ്റിനിടെ മറ്റൊരു ക്രിക്കറ്റ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ അഭിഭാഷകനും ദളിത് അവകാശ പ്രവര്‍ത്തകനുമായ രജത് കല്‍സനാണ് പരാതി നല്‍കിയത്.

ദളിതരെ അധിക്ഷേപിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുവരാജിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുത്തതിന് പിന്നാലെ യുവരാജ് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. വിവേചനമില്ലാതെയാണ് ബഹുമാനിക്കുന്നതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും യുവരാജ് പ്രതികരിച്ചിരുന്നു.

Related Articles
Next Story
Share it