ജാതി സെന്‍സസ്: ഇടത് സര്‍ക്കാര്‍ ഭയക്കുന്നതെന്തിന്-റസാഖ് പാലേരി

കാഞ്ഞങ്ങാട്: ജാതി സെന്‍സസ് നടത്താന്‍ ഇടത് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തിനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാക്ക് പാലേരി ചോദിച്ചു. ജാതി സെന്‍സസ് നടത്തുക, എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുക, സര്‍ക്കാര്‍ നിയമനങ്ങളില്‍ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ വിഷയങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ സംസ്ഥാന തല പ്രഖ്യാപനം കാഞ്ഞങ്ങാട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ കരീപ്പുഴ, ജബീന ഇര്‍ഷദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷംസീര്‍ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് […]

കാഞ്ഞങ്ങാട്: ജാതി സെന്‍സസ് നടത്താന്‍ ഇടത് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തിനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാക്ക് പാലേരി ചോദിച്ചു. ജാതി സെന്‍സസ് നടത്തുക, എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുക, സര്‍ക്കാര്‍ നിയമനങ്ങളില്‍ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ വിഷയങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ സംസ്ഥാന തല പ്രഖ്യാപനം കാഞ്ഞങ്ങാട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ കരീപ്പുഴ, ജബീന ഇര്‍ഷദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷംസീര്‍ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര, ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് ടൗണില്‍ ബഹുജന റാലിയും നടന്നു.

Related Articles
Next Story
Share it