കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കടത്തിയ കുഴല്‍പ്പണം പിടികൂടിയ സംഭവം; അന്വേഷണം വ്യാപിപ്പിച്ചു
മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 27.45 ലക്ഷം രൂപയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുമ്പഡാജെ കരുവത്തടുക്ക വീട്ടിലെ ശിഹാബുദ്ദീന്‍ (27) ആണ് കുഴല്‍പണവുമായി പിടിയിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും മഞ്ചേശ്വരം ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണക്കടത്ത് പിടിച്ചത്. കാറില്‍ ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു […]

മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 27.45 ലക്ഷം രൂപയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുമ്പഡാജെ കരുവത്തടുക്ക വീട്ടിലെ ശിഹാബുദ്ദീന്‍ (27) ആണ് കുഴല്‍പണവുമായി പിടിയിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും മഞ്ചേശ്വരം ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണക്കടത്ത് പിടിച്ചത്. കാറില്‍ ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം.
ഒരാള്‍ക്ക് കൈമാറാന്‍ വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് ശിഹാബുദ്ദീന്‍ പൊലീസില്‍ പറഞ്ഞത്. പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ പണവും ശിഹാബുദ്ദിനേയും ഇന്‍കംടാക്‌സിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.