കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ തട്ടിയെടുത്ത കേസ്; ചൈത്ര കുന്ദാപുര ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ 800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വ്യവസായിയില്‍ നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര, അഭിനവ ഹലശ്രീ സ്വാമി എന്നിവരുള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ 800 പേജുള്ള കുറ്റപത്രം കര്‍ണാടക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സെന്‍ട്രല്‍ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 75 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.4.11 കോടി രൂപ കണ്ടെടുത്ത പോലീസ് […]

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വ്യവസായിയില്‍ നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര, അഭിനവ ഹലശ്രീ സ്വാമി എന്നിവരുള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ 800 പേജുള്ള കുറ്റപത്രം കര്‍ണാടക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സെന്‍ട്രല്‍ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 75 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
4.11 കോടി രൂപ കണ്ടെടുത്ത പോലീസ് പ്രതികള്‍ക്കെതിരെ പ്രാഥമികവും സാഹചര്യപരവും ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചു. പരാതിക്കാരനായ വ്യവസായി ഗോവിന്ദ ബാബു പൂജാരി 10 വീഡിയോകളും ശബ്ദരേഖകളും പൊലീസിന് കൈമാറിയിരുന്നു. 2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൈന്ദൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചൈത്ര അടക്കമുള്ള പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചെഫ്റ്റാക് നൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളുടെ ഉടമയാണ് തട്ടിപ്പിനിരയായ ഗോവിന്ദ ബാബു പൂജാരി. ബി.ജെ.പി പ്രവര്‍ത്തകനായ പ്രസാദ് ബൈന്ദൂര്‍ ആണ് 2022ല്‍ ചൈത്രയെ പരിചയപ്പെടുത്തിയതെന്ന് വ്യവസായി പറഞ്ഞു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൈന്ദൂര്‍ സീറ്റ് നല്‍കാമെന്നും വിജയം ഉറപ്പാണെന്നും ചൈത്ര പറഞ്ഞു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഗഗന്‍ കടൂറിനെ ഇതിനായി ചൈത്ര പരിചയപ്പെടുത്തുകയും ചെയ്തു. 2022 ജൂലൈ 4നായിരുന്നു ഇത്.
ഗഗന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ വിശ്വനാഥ് ജി എന്ന് പറഞ്ഞ് ഒരാളെ ഗോവിന്ദ ബാബു പൂജാരിക്ക് പരിചയപ്പെടുത്തി. വിശ്വനാഥ് ജിക്ക് ജൂലൈ 7ന് 50 ലക്ഷം രൂപ അഡ്വാന്‍സ് തുക നല്‍കി. ഇതിന് പിന്നാലെ ചൈത്ര കേസിലെ മൂന്നാം പ്രതിയായ അഭിനവ ഹലശ്രീ സ്വാമിയെ പരിചയപ്പെടുത്തുകയും 1.5 കോടി രൂപ ഹോസ്‌പേട്ടില്‍ വച്ച് കൈമാറുകയും ചെയ്തു. ഒക്ടോബറില്‍ കേസിലെ അഞ്ചാം പ്രതിയായ നായികിനെ പരിചയപ്പെടുത്തി. ബംഗളുരുവിലെ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമാണ് നായിക് എന്നാണ് ചൈത്ര വിശദമാക്കിയത്. സീറ്റ് ഉറപ്പാണെന്ന് വ്യക്തമാക്കിയതോടെ ഗോവിന്ദ ബാബു പൂജാരി മൂന്ന് കോടി രൂപ കൈമാറി. 2022 ഒക്ടോബര്‍ 29നായിരുന്നു ഇത്. മാര്‍ച്ച് 8 ന് വിശ്വനാഥ് ജി ശ്വാസ തടസം മൂലം മരിച്ചതായി ചൈത്ര ഗോവിന്ദ ബാബു പൂജാരിയെ അറിയിച്ചു.
ഇതോടെ വിശ്വനാഥ് ജിയെക്കുറിച്ച് ഗോവിന്ദ ബാബു പൂജാരി അന്വേഷിച്ചു. ഇങ്ങനെയൊരു വ്യക്തിയില്ലെന്ന് ഗോവിന്ദ ബാബു പൂജാരിക്ക് വ്യക്തമായി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ചൈത്രയുടെ നേതൃത്വത്തില്‍ നടന്ന വന്‍ തട്ടിപ്പും ആള്‍ മാറാട്ടത്തിലുമാണ് പണം നഷ്ടമായതെന്ന് വ്യക്തമായത്. ഇതോടെ ഗോവിന്ദ ബാബു പൂജാരി പൊലീസ് സഹായം തേടുകയായിരുന്നു.

Related Articles
Next Story
Share it