പാന്‍ഡോറ പേപ്പറിന്റെ വിദേശ കള്ളപ്പണ-അനധികൃത സ്വത്ത് സമ്പാദന പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഷക്കീറ, അനില്‍ അംബാനി, പൂര്‍വി മോദി, വിനോദ് അദാനി തുടങ്ങിയവരും; കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: പാന്‍ഡോറ പേപ്പറിന്റെ കള്ളപ്പണ-അനധികൃത സ്വത്ത് സമ്പാദന പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദേശത്തെ കള്ളപ്പണ-അനധികൃത സ്വത്ത് സംബന്ധിച്ച് പാന്‍ഡോറാ പേപ്പേഴ്സ് പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യയിലെ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. റിസര്‍വ് ബാങ്കിന്റെയും ഇ.ഡിയുടേയും സാമ്പത്തിക ഇന്റലിജന്‍സിന്റേയും പ്രതിനിധികള്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ […]

ന്യൂഡെല്‍ഹി: പാന്‍ഡോറ പേപ്പറിന്റെ കള്ളപ്പണ-അനധികൃത സ്വത്ത് സമ്പാദന പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദേശത്തെ കള്ളപ്പണ-അനധികൃത സ്വത്ത് സംബന്ധിച്ച് പാന്‍ഡോറാ പേപ്പേഴ്സ് പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യയിലെ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. റിസര്‍വ് ബാങ്കിന്റെയും ഇ.ഡിയുടേയും സാമ്പത്തിക ഇന്റലിജന്‍സിന്റേയും പ്രതിനിധികള്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.സി.ഐ.ജെ വ്യക്തമാക്കിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത, അനില്‍ അംബാനി, നീരവ് മോദിയുടെ സഹോദരി പൂര്‍വി മോദി, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി തുടങ്ങിയവരുടെ പേരുകള്‍ പാന്‍ഡോറാ പേപ്പേഴ്സില്‍ ഉണ്ട്. എന്നാല്‍ സച്ചിന്റെ നിക്ഷേപങ്ങളെല്ലാം നിയമപരമാണെന്നും അധികൃതര്‍ക്ക് രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇന്ത്യക്കാരായ മുന്നൂറോളം പേരുടെ അനധികൃത നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പുറത്ത് വരാനിരിക്കുന്നത് എന്നാണ് വിവരം.

കൊളംബിയന്‍ ഗായിക ഷക്കീറയുടെ പേരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ നിന്ന് ഏഴ് പേരുണ്ട്. ബ്രിട്ടന്‍, അമേരിക്ക, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവര്‍ക്ക് നിക്ഷേപങ്ങളുള്ളത്. 380 ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇവരില്‍ 67 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 91 രാജ്യങ്ങളിലായി ഏകദേശം 1.19 കോടി വ്യക്തികളുടെ വിവരങ്ങളാണ് പാന്‍ഡോറ രേഖകളിലുള്ളത്.

Related Articles
Next Story
Share it