ശ്രുതിക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍; ബ്ലാക്ക് മെയിലിംഗിന് ഇരകളായത് നിരവധി പേര്‍
കാസര്‍കോട്: ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ(34)തിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍. ഏറ്റവുമൊടുവില്‍ കാസര്‍കോട് ടൗണ്‍ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും കേസെടുത്തു. സംസ്ഥാനത്തെ മറ്റുചില പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. പരാതി നല്‍കുന്നവരുടെ എണ്ണവും കൂടുകയാണ്. ശ്രുതിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് തട്ടിപ്പ് കേസുകള്‍ നിലവിലിരിക്കെയാണ് കാസര്‍കോട് ടൗണ്‍ പൊലീസിലും പരാതി ലഭിച്ചത്.കാസര്‍കോട് നഗരത്തിലെ സ്വകാര്യലാബില്‍ ജോലി ചെയ്യുന്ന ഉദുമ സ്വദേശിയാണ് ശ്രുതിക്കെതിരെ പരാതി നല്‍കിയത്. ആദായനികുതി ഓഫീസറാണെന്ന് പറഞ്ഞാണ് ശ്രുതി ഉദുമ സ്വദേശിയുമായി […]

കാസര്‍കോട്: ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ(34)തിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍. ഏറ്റവുമൊടുവില്‍ കാസര്‍കോട് ടൗണ്‍ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും കേസെടുത്തു. സംസ്ഥാനത്തെ മറ്റുചില പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. പരാതി നല്‍കുന്നവരുടെ എണ്ണവും കൂടുകയാണ്. ശ്രുതിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് തട്ടിപ്പ് കേസുകള്‍ നിലവിലിരിക്കെയാണ് കാസര്‍കോട് ടൗണ്‍ പൊലീസിലും പരാതി ലഭിച്ചത്.
കാസര്‍കോട് നഗരത്തിലെ സ്വകാര്യലാബില്‍ ജോലി ചെയ്യുന്ന ഉദുമ സ്വദേശിയാണ് ശ്രുതിക്കെതിരെ പരാതി നല്‍കിയത്. ആദായനികുതി ഓഫീസറാണെന്ന് പറഞ്ഞാണ് ശ്രുതി ഉദുമ സ്വദേശിയുമായി പരിചയപ്പെട്ടത്. പിന്നീട് അടുപ്പം സ്ഥാപിച്ച് ഉദുമ സ്വദേശിയില്‍ നിന്ന് 83.81 ഗ്രാം സ്വര്‍ണവും 73,000 രൂപയും കൈക്കലാക്കുകയായിരുന്നു. 2019 മുതല്‍ 2021 വരെയുള്ള കാലയളവുകളിലാണ് ശ്രുതി നല്‍കിയ അക്കൗണ്ടിലേക്ക് ഉദുമ സ്വദേശി പണമയച്ചത്. പണയം വെക്കാനെന്ന് പറഞ്ഞ് സ്വര്‍ണ്ണവും വാങ്ങി. പിന്നീട് ഉദുമ സ്വദേശി പണവും സ്വര്‍ണ്ണവും തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ലെന്ന് മാത്രമല്ല കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ശ്രുതിക്കെതിരെ സമാനമായ രണ്ട് തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആദ്യത്തെ കേസില്‍ അറസ്റ്റിലാവുകയും ചെയ്തതോടെ നഷ്ടമായ സ്വര്‍ണ്ണവും പണവും തിരികെ ലഭിക്കുന്നതിനായി പൊലീസില്‍ പരാതി നല്‍കാന്‍ ഉദുമ സ്വദേശി തീരുമാനിക്കുകയായിരുന്നു. ശ്രുതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള തുടര്‍ നടപടികള്‍ക്കായി കസ്റ്റഡിയില്‍ കിട്ടാന്‍ കാസര്‍കോട് പൊലീസ് കോടതിയില്‍ ഹരജി നല്‍കും.
കൊല്ലം കൈലാസ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ താമസിക്കുമ്പോഴാണ് ശ്രുതി തട്ടിപ്പ് നടത്തിയത്. പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ഒപ്പം താമസിച്ച യുവതിയില്‍ നിന്ന് 1.28 ലക്ഷം രൂപ വായ്പ വാങ്ങുകയായിരുന്നു. പണം ലഭിച്ചതോടെ ശ്രുതി കൊല്ലത്ത് നിന്നും മുങ്ങി. പണം നഷ്ടമായ സ്ത്രീ നിരവധി തവണ ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്രുതിക്കെതിരെ കാസര്‍കോട് ജില്ലയിലടക്കം കേസെടുത്ത വിവരമറിഞ്ഞതോടെയാണ് കൊല്ലത്തെ യുവതിയും പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥ ചമഞ്ഞ് പൊയിനാച്ചി സ്വദേശിയുമായി അടുപ്പം സ്ഥാപിക്കുകയും ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ മാസം ഉഡുപ്പിയില്‍ നിന്നാണ് ശ്രുതിയെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാണ്ടിലായ ശ്രുതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തെങ്കിലും തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രുതി തയ്യാറായില്ല. പ്രതിയുടെ റിമാണ്ട് കോടതി നീട്ടി.
അതിനിടെയാണ് പുല്ലൂര്‍ കൊടവലം എടമുണ്ടയിലെ അജീഷി(20)ന്റെ പരാതിയില്‍ ശ്രുതിക്കെതിരെ മറ്റൊരു കേസ് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അജീഷിന്റെ ബന്ധുവായ യുവാവിനെ ശ്രുതി കെണിയില്‍പ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് കേസ്.