കാര്‍ഷിക സമരം: അക്രമം നടത്തിയവര്‍ക്കെതിരെ യുഎപിഎ ചുമത്തി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ അക്രമം നടത്തിയവര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഡെല്‍ഹി പൊലീസ് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷത്തില്‍ രാജ്യത്തിന് പുറത്തുള്ള വ്യക്തികളുടേയും സംഘടനകളുടേയും പങ്കാളിത്തം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. റിപബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ ഡെല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി […]

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ അക്രമം നടത്തിയവര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഡെല്‍ഹി പൊലീസ് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷത്തില്‍ രാജ്യത്തിന് പുറത്തുള്ള വ്യക്തികളുടേയും സംഘടനകളുടേയും പങ്കാളിത്തം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. റിപബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ ഡെല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിച്ചിരുന്നു. മൊബൈല്‍ ടവറുകള്‍, റിലയന്‍സ് പോലുള്ള കമ്പനികളുടെ മറ്റ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തുടങ്ങിയവയും അക്രമികള്‍ നശിപ്പിച്ചിരുന്നു.

Related Articles
Next Story
Share it