മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ആറുമണിക്കൂര്‍ ചോദ്യം ചെയ്തിട്ടും മറുപടി നല്‍കാതെ പ്രതി പ്രദീപ് കോട്ടത്തല നിസഹകരണം പുലര്‍ത്തുന്നുവെന്ന് പൊലീസ്; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതി പ്രദീപ് കുമാര്‍ കോട്ടത്തല ചോദ്യങ്ങളോട് സഹകരിക്കാതെ നിസഹകരണം പുലര്‍ത്തുകയാണെന്ന് പൊലീസ്. പ്രദീപിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി നാലുദിവസത്തേക്കാണ് ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി ബേക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. വ്യാഴാഴ്ച ആറുമണിക്കൂര്‍ നേരം പൊലീസ് ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ പ്രദീപ് തയ്യാറായിട്ടില്ല. പരാതിക്കാരനായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കാസര്‍കോട്ടേക്ക് വന്നത് വാച്ച് വാങ്ങാനും ആരാധനാലയത്തില്‍ […]

കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതി പ്രദീപ് കുമാര്‍ കോട്ടത്തല ചോദ്യങ്ങളോട് സഹകരിക്കാതെ നിസഹകരണം പുലര്‍ത്തുകയാണെന്ന് പൊലീസ്. പ്രദീപിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി നാലുദിവസത്തേക്കാണ് ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി ബേക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. വ്യാഴാഴ്ച ആറുമണിക്കൂര്‍ നേരം പൊലീസ് ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ പ്രദീപ് തയ്യാറായിട്ടില്ല. പരാതിക്കാരനായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കാസര്‍കോട്ടേക്ക് വന്നത് വാച്ച് വാങ്ങാനും ആരാധനാലയത്തില്‍ പോകാനുമാണെന്നാണ് പ്രദീപ് ആവര്‍ത്തിക്കുന്നത്. തെളിവുകളും സാക്ഷിമൊഴികളും പൊലീസ് ചൂണ്ടിക്കാണിച്ചിട്ടും പ്രദീപ് ഇതെല്ലാം നിഷേധിക്കുകയാണ്. വെള്ളിയാഴ്ച പ്രദീപിനെ തെളിവെടുപ്പിനായി കൊല്ലത്തേക്ക് കൊണ്ടുപോകാനാണ് പൊലീസ് തയ്യാറെടുത്തിരുന്നത്. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണിന്റെ ലൊക്കേഷന്‍ കൊല്ലത്തെ പ്രദേശങ്ങളിലായതിനാലാണ് തെളിവെടുപ്പിനായി അവിടേക്ക് കൊണ്ടുപോകുന്നത്. നിസഹകരണം തുടരുന്നതിനാല്‍ പ്രതിയെ കൊല്ലത്തേക്ക് കൊണ്ടുപോകാനാകാതെ അന്വേഷണസംഘം കുഴങ്ങുകയാണ്. അതിനിടെ പ്രതിയുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

Related Articles
Next Story
Share it