നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി

ബേക്കല്‍: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ അനില്‍കുമാര്‍ മുമ്പാകെ ഹാജരായത്. ബേക്കല്‍ സി.ഐ. ഓഫീസില്‍ ഹാജരാകുന്നതിന് പകരം ഹൊസ്ദുര്‍ഗ് സി.ഐ. ഓഫീസിലാണ് പ്രദീപ് എത്തിയത്. പ്രദീപിനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ബേക്കല്‍ സി.ഐ. ചോദ്യംചെയ്തുവരികയാണ്. കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രദീപിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. […]

ബേക്കല്‍: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി.
കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ അനില്‍കുമാര്‍ മുമ്പാകെ ഹാജരായത്. ബേക്കല്‍ സി.ഐ. ഓഫീസില്‍ ഹാജരാകുന്നതിന് പകരം ഹൊസ്ദുര്‍ഗ് സി.ഐ. ഓഫീസിലാണ് പ്രദീപ് എത്തിയത്. പ്രദീപിനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ബേക്കല്‍ സി.ഐ. ചോദ്യംചെയ്തുവരികയാണ്.
കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രദീപിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രദീപ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ജാമ്യഹരജി പരിഗണിച്ച കോടതി പ്രദീപ് നവംബര്‍ 19ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെയാണ് പ്രദീപ് സി.ഐക്ക് മുന്നില്‍ ഹാജരായത്.
നടിയെ അക്രമിച്ച കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപിന് അയക്കാന്‍ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം കത്തെഴുതിയത് താനാണെന്ന് വിപിന്‍ലാല്‍ പൊലീസിലും കോടതിയിലും മൊഴി നല്‍കിയിരുന്നു.
കത്തെഴുതിയത് താനല്ലെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഫോണിലൂടെയും കത്ത് മുഖാന്തിരവും ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles
Next Story
Share it