ഐ.എസ് ആശയങ്ങളുള്ള യൂട്യൂബ് ലിങ്കുകള്‍ പ്രചരിപ്പിച്ച കേസ്; ഉള്ളാള്‍ മുന്‍ എം.എല്‍.എയുടെ മകന്റെ ഭാര്യ അറസ്റ്റില്‍

ഉള്ളാള്‍: ഐ.എസ് ആശയങ്ങളുള്ള യൂട്യൂബ് ലിങ്കുകള്‍ പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഉള്ളാള്‍ മുന്‍ എം.എല്‍.എയുടെ മകന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മുന്‍ എം.എല്‍.എ പരേതനായ ഇദിനബ്ബയുടെ മകന്‍ ഉള്ളാള്‍ മാസ്തിക്കട്ടെയിലെ അനസ് അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ മറിയം എന്ന ദീപ്തി മര്‍ളയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഐ. എസ് ആശയങ്ങളുള്ള യൂട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുകയും ഐ.എസിലേക്ക് ആളുകളെ എത്തിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തെന്ന കുറ്റങ്ങള്‍ ചുമത്തിയാണ് മറിയത്തെ അറസ്റ്റ് ചെയ്തത്. ഐ.എസ് ബന്ധം […]

ഉള്ളാള്‍: ഐ.എസ് ആശയങ്ങളുള്ള യൂട്യൂബ് ലിങ്കുകള്‍ പ്രചരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഉള്ളാള്‍ മുന്‍ എം.എല്‍.എയുടെ മകന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മുന്‍ എം.എല്‍.എ പരേതനായ ഇദിനബ്ബയുടെ മകന്‍ ഉള്ളാള്‍ മാസ്തിക്കട്ടെയിലെ അനസ് അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ മറിയം എന്ന ദീപ്തി മര്‍ളയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഐ. എസ് ആശയങ്ങളുള്ള യൂട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുകയും ഐ.എസിലേക്ക് ആളുകളെ എത്തിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തെന്ന കുറ്റങ്ങള്‍ ചുമത്തിയാണ് മറിയത്തെ അറസ്റ്റ് ചെയ്തത്. ഐ.എസ് ബന്ധം സംബന്ധിച്ച സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് നാലിന് ഇദിനബ്ബയുടെ വസതിയില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. അന്ന് മറിയത്തിന്റെ ഭര്‍തൃസഹോദരപുത്രനെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഐ.എസ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മറിയത്തെ അറസ്റ്റ് ചെയ്തതെന്ന് എന്‍.ഐ.എ വ്യക്തമാക്കി. ജില്ലാ ഗവ. വെന്‍ലോക് ആസ്പത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം മറിയത്തെ കോടതിയില്‍ ഹാജരാക്കി. മറിയത്തെ കസ്റ്റഡിയില്‍ വാങ്ങി ഡല്‍ഹിക്ക് കൊണ്ടുപോകും. ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍.ഐ.എ അസി. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ കൃഷ്ണകുമാര്‍, ഉദ്യോഗസ്ഥരായ അജയ്കുമാര്‍, മോണിക്ക ദ്വിഖ് വാല്‍ എന്നിവരാണ് ഉള്ളാളിലെത്തി മറിയത്തെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it