ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വെള്ളിക്കോത്ത് സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് (28) ആണ് അറസ്റ്റിലായത്. നീലേശ്വരത്തിനടുത്ത രണ്ട് മക്കളുടെ മാതാവായ 30 കാരിയെയാണ് റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലുള്‍പ്പെടെ കൊണ്ടുപോയി പീഡിപ്പിച്ചത്. യുവാവ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്നു. യുവാവുമായുള്ള ബന്ധത്തെ തുടര്‍ന്നു ഭര്‍തൃവീട്ടില്‍ നിന്നും യുവതിയെ ഒഴിവാക്കിയിരുന്നു. യുവാവിന്റെ വെള്ളിക്കോത്തെ വീട്ടിലെത്തിയ ഭര്‍തൃമതിയെ യുവാവിന്റെ വീട്ടുകാരും സ്വീകരിക്കാന്‍ തയ്യാറായില്ല. അതിനിടയില്‍ കുഴഞ്ഞുവീണ് യുവതിയെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യാസ്പത്രിയില്‍ […]

കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വെള്ളിക്കോത്ത് സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് (28) ആണ് അറസ്റ്റിലായത്. നീലേശ്വരത്തിനടുത്ത രണ്ട് മക്കളുടെ മാതാവായ 30 കാരിയെയാണ് റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലുള്‍പ്പെടെ കൊണ്ടുപോയി പീഡിപ്പിച്ചത്. യുവാവ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്നു. യുവാവുമായുള്ള ബന്ധത്തെ തുടര്‍ന്നു ഭര്‍തൃവീട്ടില്‍ നിന്നും യുവതിയെ ഒഴിവാക്കിയിരുന്നു. യുവാവിന്റെ വെള്ളിക്കോത്തെ വീട്ടിലെത്തിയ ഭര്‍തൃമതിയെ യുവാവിന്റെ വീട്ടുകാരും സ്വീകരിക്കാന്‍ തയ്യാറായില്ല. അതിനിടയില്‍ കുഴഞ്ഞുവീണ് യുവതിയെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ നിന്നും സന്ദീപ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. യുവാവിന് ഭര്‍തൃമതിയെ വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ രണ്ടു വര്‍ഷം കഴിയാമെന്നാണ് ധാരണയെന്നായിരുന്നു സന്ദീപ് പറഞ്ഞത്. എന്നാല്‍ അത്തരം ധാരണകളൊന്നുമില്ലെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുന്നതായും യുവതി പോലീസിനോട് പറഞ്ഞു. അതിനിടെ ആസ്പത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു ശനിയാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ വച്ച്ം യുവതിയെ പീഡിപ്പിച്ചതായി വിവരമുണ്ട്. സി.ഐ. കെ.പി ഷൈനിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.