നടിയെ അക്രമിച്ച കേസില്‍ മഞ്ജുവാര്യരെയടക്കം നാളെ മുതല്‍ വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെ വിസ്തരിക്കും. ഇതിനിടെ കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നറിയുന്നു.തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരമാണ് ആണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയത്. ഇതില്‍ മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.കേസില്‍ […]

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെ വിസ്തരിക്കും. ഇതിനിടെ കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നറിയുന്നു.
തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരമാണ് ആണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയത്. ഇതില്‍ മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.
കേസില്‍ ബാലചന്ദ്രകുമാര്‍, ഹാക്കര്‍ സായ് ശങ്കര്‍ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടന്‍ പൂര്‍ത്തിയാകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി സായ് ശങ്കര്‍ ആവര്‍ത്തിച്ചെന്നാണ് സൂചന.

Related Articles
Next Story
Share it