എം.പിയെ ട്രെയിനില്‍ കയ്യേറ്റം ചെയ്ത കേസ്; സഹയാത്രികനായിരുന്ന എം.എല്‍.എയില്‍ നിന്ന് മൊഴിയെടുത്തു
കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ ട്രെയിനില്‍ വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതി സഹയാത്രികനായിരുന്നു എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ യുടെ മൊഴിയെടുത്തു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. എം.പി കാഞ്ഞങ്ങാട് നിന്നും മാവേലി എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. കാഞ്ഞങ്ങാട് സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ പത്മരാജന് ഐങ്ങോത്ത്, അനില്‍ വാഴുന്നോറടി എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്. എംപിക്കെതിരെ തെറിയഭിഷേകം നടത്തിയ ശേഷം സംഘം നീലേശ്വരം റെയില്‍വേ […]

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ ട്രെയിനില്‍ വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതി സഹയാത്രികനായിരുന്നു എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ യുടെ മൊഴിയെടുത്തു.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. എം.പി കാഞ്ഞങ്ങാട് നിന്നും മാവേലി എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. കാഞ്ഞങ്ങാട് സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ പത്മരാജന് ഐങ്ങോത്ത്, അനില്‍ വാഴുന്നോറടി എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്.
എംപിക്കെതിരെ തെറിയഭിഷേകം നടത്തിയ ശേഷം സംഘം നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഓടുകയായിരുന്നു. ഈ സംഭവത്തില്‍ സാക്ഷികളില്‍ ഒരാളാണ് എന്‍.എ നെല്ലിക്കുന്ന്. റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴിയെടുത്തത്.
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എ. കെ.എം അഷ്‌റഫ് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി സി. ബാലകൃഷ്ണന്‍ തുടങ്ങിയവരും എം.പിക്കൊപ്പം ട്രെയിനിലുണ്ടായിരുന്നു.