യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ കേസ്

സുള്ള്യ: യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ സുബ്രഹ്‌മണ്യ പോലീസ് കേസെടുത്തു. പുത്തൂര്‍ താലൂക്കിലെ സുള്ള്യപദവ് സ്വദേശിനിയായ 26 കാരിയായ ഭര്‍തൃമതിയാണ് വിജേഷ് എന്നയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയും വിജേഷും മുമ്പ് അടുപ്പത്തിലായിരുന്നുവത്രെ. 2016 നവംബറില്‍ പുത്തൂരില്‍ വെച്ച് കാപ്പി കുടിക്കാനെന്ന വ്യാജേന കാറില്‍ തട്ടിക്കൊണ്ട് പോകുകയും സൂറത്കലിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകളും വീഡിയോയും റെക്കോര്‍ഡുചെയ്യുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. പിന്നീട് വിജേഷ് ജോലി […]

സുള്ള്യ: യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ സുബ്രഹ്‌മണ്യ പോലീസ് കേസെടുത്തു.
പുത്തൂര്‍ താലൂക്കിലെ സുള്ള്യപദവ് സ്വദേശിനിയായ 26 കാരിയായ ഭര്‍തൃമതിയാണ് വിജേഷ് എന്നയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയും വിജേഷും മുമ്പ് അടുപ്പത്തിലായിരുന്നുവത്രെ. 2016 നവംബറില്‍ പുത്തൂരില്‍ വെച്ച് കാപ്പി കുടിക്കാനെന്ന വ്യാജേന കാറില്‍ തട്ടിക്കൊണ്ട് പോകുകയും സൂറത്കലിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകളും വീഡിയോയും റെക്കോര്‍ഡുചെയ്യുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. പിന്നീട് വിജേഷ് ജോലി നേടി വിദേശത്തേക്ക് പോയി.
വര്‍ഷങ്ങള്‍ കഴിഞ്ഞ് നഗ്‌ന ഫോട്ടോകള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം 2021 മെയ് മാസത്തിലായിരുന്നു യുവതിയുടെ വിവാഹം നടന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട കേസ് സുബ്രഹ്‌മണ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. വിജേഷ് ഇപ്പോള്‍ വിദേശത്താണ്.

Related Articles
Next Story
Share it