കാര്‍ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം
കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി. അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും പേരാല്‍ കണ്ണൂരിലെ അബ്ദുല്ലയുടെയും സഫിയയുടെയും മകനുമായ ഫര്‍ഹാസ് (19) ആണ് മരിച്ചത്. മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പേരാല്‍ കണ്ണൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.കുമ്പള പൊലീസ് സ്റ്റേഷനിലെ സെക്കണ്ട് എസ്.ഐ എസ്.ആര്‍. രജിത്ത്, സി.പി.ഒ. ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് […]

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി. അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും പേരാല്‍ കണ്ണൂരിലെ അബ്ദുല്ലയുടെയും സഫിയയുടെയും മകനുമായ ഫര്‍ഹാസ് (19) ആണ് മരിച്ചത്. മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പേരാല്‍ കണ്ണൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
കുമ്പള പൊലീസ് സ്റ്റേഷനിലെ സെക്കണ്ട് എസ്.ഐ എസ്.ആര്‍. രജിത്ത്, സി.പി.ഒ. ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. വെള്ളിയാഴ്ച സ്‌കൂളില്‍ ഓണാഘോഷ പരിപാടി നടന്നിരുന്നു. ഇവിടെ കയ്യാങ്കളിക്ക് സാധ്യതയുണ്ടെന്ന് അറിഞ്ഞ് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയപ്പോള്‍ അംഗഡിമുഗര്‍ സ്‌കൂളിന് സമീപം വെച്ച് ഫര്‍ഹാസ് അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ കാറില്‍ ഇരിക്കുന്നുണ്ടായിരുന്നു. പൊലീസ് സമീപത്തെത്തിയപ്പോള്‍ പൊലീസിനെ പേടിച്ച് വിദ്യാര്‍ത്ഥികള്‍ കാര്‍ ഓടിച്ച് പോവുകയും പൊലീസ് പിന്തുടര്‍ന്നപ്പോള്‍ നാല് കിലോമീറ്ററോളം ഓടിച്ചുപോയ കാര്‍ കട്ടത്തടുക്ക വികാസ് നഗറിന് സമീപം നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. വെന്‍ലോക് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ദേര്‍ളക്കട്ട കാനച്ചൂര്‍ ആസ്പത്രിയില്‍ മയ്യത്ത് കുളിപ്പിച്ചതിന് ശേഷം വൈകിട്ടോടെയാണ് നാട്ടിലെത്തിച്ച് ഖബറടക്കിയത്. പൊലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.എസ്.ഐ. രജിത്തിനെ ഹൈവെ പൊലീസിലേക്കാണ് സ്ഥലം മാറ്റിയതെന്നാണ് സൂചന. വിദ്യാര്‍ത്ഥിയുടെ മരണത്തിനിടയാക്കിയ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. യൂത്ത് ലീഗ്, എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ഇന്നലെ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി. രാത്രി വൈകുംവരെയും പ്രതിഷേധം തുടര്‍ന്നു. അതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്നും കുമ്പള സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടന്നുവരികയാണ്.
വിദ്യാര്‍ത്ഥിയുടെ വീട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ സന്ദര്‍ശിച്ചു.