കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ 32 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.രമയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ ഉള്‍പ്പെടെ 32 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. എം.എസ്.എഫ് നേതാക്കളായ അനസ്, ഇര്‍ഷാദ്, താഹ ചേരൂര്‍, ഷഹബാദ് അബ്ദുല്ല, ഇര്‍ഷാന്‍ തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 27 പേര്‍ക്കുമെതിരെയാണ് കേസ്. സംഘം ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കോളേജ് ക്ലാസ് മുറിയില്‍ പുറത്ത് നിന്നെത്തിയവര്‍ അനുമതിയില്ലാതെ സംഘടിച്ചതിന് […]

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.രമയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ ഉള്‍പ്പെടെ 32 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
എം.എസ്.എഫ് നേതാക്കളായ അനസ്, ഇര്‍ഷാദ്, താഹ ചേരൂര്‍, ഷഹബാദ് അബ്ദുല്ല, ഇര്‍ഷാന്‍ തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 27 പേര്‍ക്കുമെതിരെയാണ് കേസ്. സംഘം ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കോളേജ് ക്ലാസ് മുറിയില്‍ പുറത്ത് നിന്നെത്തിയവര്‍ അനുമതിയില്ലാതെ സംഘടിച്ചതിന് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കയ്യേറ്റ ശ്രമമുണ്ടായത്. തുടര്‍ന്ന് എം.രമ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it