ഗള്‍ഫ് വ്യാപാരിയുടെ മരണത്തില്‍ അസ്വാഭാവികമരണത്തിന് കേസ്; ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും

ബേക്കല്‍: ഗള്‍ഫ് വ്യാപാരി പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ എം.സി ഗഫൂര്‍ ഹാജി(53)യുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സംശയം ബലപ്പെട്ടതോടെ ബേക്കല്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗഫൂര്‍ ഹാജിയുടെ മരണത്തിന് മുമ്പ് 600 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും കാണാതായിരുന്നു. ഇതോടെ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് കുടുംബം ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗഫൂര്‍ ഹാജിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള അനുമതിക്കായി […]

ബേക്കല്‍: ഗള്‍ഫ് വ്യാപാരി പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ എം.സി ഗഫൂര്‍ ഹാജി(53)യുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സംശയം ബലപ്പെട്ടതോടെ ബേക്കല്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗഫൂര്‍ ഹാജിയുടെ മരണത്തിന് മുമ്പ് 600 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും കാണാതായിരുന്നു. ഇതോടെ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് കുടുംബം ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗഫൂര്‍ ഹാജിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള അനുമതിക്കായി പൊലീസ് ആര്‍.ഡി.ഒക്ക് അപേക്ഷ നല്‍കി. അനുമതി ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് സര്‍ജന്റെയും ആര്‍.ഡി.ഒയുടെയും സാന്നിധ്യത്തില്‍ മൃതദേഹം കബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മരണകാരണം കണ്ടെത്താനാകുമെന്നാണ് ഗഫൂര്‍ ഹാജിയുടെ കുടുംബം കരുതുന്നത്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളുള്ള ഗഫൂര്‍ ഹാജിയെ ഇക്കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം ഉച്ചയോടെ ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ഗഫൂര്‍ ഹാജി തനിച്ചായിരുന്നു. വൈകിട്ട് നോമ്പുതുറക്ക് തൊട്ടടുത്ത സഹോദരന്റെ വീട്ടില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ അത്താഴ സമയത്ത് ആളനക്കം കാണാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും സ്വാഭാവിക മരണമെന്ന് കരുതിയതിനാല്‍ മൃതദേഹം പൂച്ചക്കാട് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. പിന്നീട് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് മനസിലാക്കിയത്. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ വിശ്വാസവഞ്ചന അടക്കമുള്ള കേസുകളില്‍ പ്രതിയായ ഒരു യുവതിക്ക് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതോടെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Related Articles
Next Story
Share it