പെട്രോള്‍ പമ്പിനെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ടതിന് കേസ്

കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പിനെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കും വിധം പോസ്റ്റിട്ടതിന് കൊട്ടോടി സ്വദേശിക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. മാവുങ്കാല്‍ ദേവ് ഫ്യുവല്‍സ് മാനേജര്‍ സബിനേഷിന്റെ പരാതിയില്‍ കൊട്ടോടിയിലെ പി.സി ജോസഫിനെതിരെയാണ് കേസെടുത്തത്. പുതിയ കാര്‍ വാങ്ങിയ ജോസഫ് കഴിഞ്ഞ മാസം 23ന് മാവുങ്കാലിലെ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചിരുന്നു. കാറിന്റെ ടാങ്കിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ പെട്രോള്‍ അടിച്ചുവെന്നാണ് ജോസഫ് പറയുന്നത്. 40 ലിറ്റര്‍ ആയിരുന്നു കപ്പാസിറ്റി. എന്നാല്‍ ഷോറൂമില്‍ നിന്ന് കാര്‍ എടുക്കുമ്പോള്‍ രണ്ട് […]

കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പിനെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കും വിധം പോസ്റ്റിട്ടതിന് കൊട്ടോടി സ്വദേശിക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. മാവുങ്കാല്‍ ദേവ് ഫ്യുവല്‍സ് മാനേജര്‍ സബിനേഷിന്റെ പരാതിയില്‍ കൊട്ടോടിയിലെ പി.സി ജോസഫിനെതിരെയാണ് കേസെടുത്തത്. പുതിയ കാര്‍ വാങ്ങിയ ജോസഫ് കഴിഞ്ഞ മാസം 23ന് മാവുങ്കാലിലെ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചിരുന്നു. കാറിന്റെ ടാങ്കിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ പെട്രോള്‍ അടിച്ചുവെന്നാണ് ജോസഫ് പറയുന്നത്. 40 ലിറ്റര്‍ ആയിരുന്നു കപ്പാസിറ്റി. എന്നാല്‍ ഷോറൂമില്‍ നിന്ന് കാര്‍ എടുക്കുമ്പോള്‍ രണ്ട് ലിറ്റര്‍ പെട്രോള്‍ അതിലുണ്ടായിരുന്നു. ഇത് ഉള്‍പ്പെടെ 40 ലിറ്റര്‍ കഴിഞ്ഞപ്പോള്‍ ജോസഫ് കാര്യം തിരക്കി. ടാങ്ക് വലുതായിരിക്കുമെന്നാണ് അവര്‍ പറഞ്ഞതെന്നാണ് ജോസഫ് പറയുന്നത്. ഒടുവില്‍ 45.7 ലിറ്റര്‍ പെട്രോള്‍ അടിച്ചു നല്‍കി. അതിന്റെ പൈസയും നല്‍കുകയായിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ പെട്രോള്‍ അടിച്ച സമയത്തുതന്നെ ജോസഫിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് പമ്പ് അധികൃതര്‍ പറയുന്നത്. ഇതു ബോധ്യമായിട്ടും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് പരാതി. കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസെടുത്തത്.

Related Articles
Next Story
Share it