നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് ബാഗ് മോഷ്ടിച്ചയാള്‍ അതിലുണ്ടായിരുന്ന ചെക്കുപയോഗിച്ച് വ്യാപാരിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു; മൈസൂര്‍ സ്വദേശിക്കെതിരെ കേസ്

മംഗളൂരു: നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് ബാഗ് മോഷ്ടിച്ച് അതിലുണ്ടായിരുന്ന ചെക്കുപയോഗിച്ച് വ്യാപാരിയുടെ പത്തുലക്ഷം രൂപ തട്ടിയെടുത്തു. ഇതുസംബന്ധിച്ച് ഉഡുപ്പി സന്തെക്കട്ടയില്‍ വ്യാപാരിയായ ഉദയകുമാറിന്റെ(48) പരാതിയില്‍ ബ്രഹ്‌മാവര്‍ ദൂപക്കട്ടെയില്‍ താമസിക്കുന്ന മൈസൂരു ആദര്‍ശനഗറിലെ ഗോപാല അമീ(55)നെതിരെ ഉഡുപ്പി പൊലീസ് കേസെടുത്തു. ഉദയകുമാറിന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന ബാഗ് ഗോപാല അമീന്‍ മോഷ്ടിക്കുകയും അതിലുണ്ടായിരുന്ന ചെക്ക് ഉപയോഗിച്ച് ഉദയകുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്‌തെന്നാണ് പരാതി. ഒരു കമ്പനിയുടെ ബോണ്ട് അടക്കാനുള്ള രേഖകളും മോഷണം പോയ ബാഗിലുണ്ടായിരുന്നു.

Related Articles
Next Story
Share it