സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവിനെതിരെ കേസ്

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ സ്വദേശിനിയും മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിനിയുമായ പതിനഞ്ചുകാരിയുടെ പരാതിപ്രകാരമാണ് ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. അഞ്ചുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാലിലെ വീട്ടില്‍ വെച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഭീഷണി കാരണം പെണ്‍കുട്ടി ആദ്യം ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. യുവാവ് ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി […]

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ സ്വദേശിനിയും മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിനിയുമായ പതിനഞ്ചുകാരിയുടെ പരാതിപ്രകാരമാണ് ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. അഞ്ചുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
ചിറ്റാരിക്കാലിലെ വീട്ടില്‍ വെച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
എന്നാല്‍ ഭീഷണി കാരണം പെണ്‍കുട്ടി ആദ്യം ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല.
യുവാവ് ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി ഇന്നലെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഫയലുകള്‍ അങ്ങോട്ടേക്ക് കൈമാറുമെന്ന് മേല്‍പ്പറമ്പ് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതും പ്രതിയെ അറസ്റ്റ് ചെയ്യുന്നതും അടക്കമുള്ള നടപടിക്രമങ്ങള്‍ ഇനി ചിറ്റാരിക്കാല്‍ പൊലീസിന്റെ ചുമതലയാണ്.

Related Articles
Next Story
Share it