ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഷര്‍ട്ട് ഫുള്‍ സ്ലീവും ഹാഫ് സ്ലീവുമാക്കി നടക്കാത്ത വിരോധത്തിന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. ഇന്നലെ പെരിയ അംബേദ്കര്‍ കോളേജിലാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത്.ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി പുഞ്ചാവി ബൈത്തുല്‍ നൂറഹൗസിലെ മുഹമ്മദ് ആദിലി(19)നെയാണ് മര്‍ദ്ദിച്ചത്. തെറ്റായ രീതിയില്‍ ഷര്‍ട്ട് ധരിച്ച് കാന്റീനില്‍ പോയി കൂട്ടുകാരെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് കൂട്ടാക്കാത്തതിന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കൈകൊണ്ട് മുഖത്ത് കുത്തി പരിക്കേല്‍പ്പിച്ചു. ഇടതു കണ്ണിനും പുരികത്തിനും പരിക്കുണ്ട്. മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളായ […]

കാഞ്ഞങ്ങാട്: ഷര്‍ട്ട് ഫുള്‍ സ്ലീവും ഹാഫ് സ്ലീവുമാക്കി നടക്കാത്ത വിരോധത്തിന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. ഇന്നലെ പെരിയ അംബേദ്കര്‍ കോളേജിലാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തത്.
ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി പുഞ്ചാവി ബൈത്തുല്‍ നൂറഹൗസിലെ മുഹമ്മദ് ആദിലി(19)നെയാണ് മര്‍ദ്ദിച്ചത്. തെറ്റായ രീതിയില്‍ ഷര്‍ട്ട് ധരിച്ച് കാന്റീനില്‍ പോയി കൂട്ടുകാരെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് കൂട്ടാക്കാത്തതിന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കൈകൊണ്ട് മുഖത്ത് കുത്തി പരിക്കേല്‍പ്പിച്ചു. ഇടതു കണ്ണിനും പുരികത്തിനും പരിക്കുണ്ട്. മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളായ അജാസ്, ആസിഫ്, സവാദ് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it