പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ഷൂ ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു. അധ്യാപകരുടെ മുന്നില്‍ വെച്ചാണ് സംഭവം. പെരിയയിലെ അണ്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ബല്ലാ കടപ്പുറം സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം പ്ലസ്ടു വിദ്യാര്‍ഥികളാണ് മര്‍ദ്ദിച്ചത്. ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ കയറാനൊരുങ്ങുന്നതിനിടെയാണ് മര്‍ദ്ദനം. സ്‌കൂള്‍ പ്രവേശനം കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ കുട്ടി ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. പിന്നീട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് സാരമായ പരിക്കുണ്ട്. സംഭവവുമായി […]

കാഞ്ഞങ്ങാട്: ഷൂ ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു. അധ്യാപകരുടെ മുന്നില്‍ വെച്ചാണ് സംഭവം. പെരിയയിലെ അണ്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ബല്ലാ കടപ്പുറം സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം പ്ലസ്ടു വിദ്യാര്‍ഥികളാണ് മര്‍ദ്ദിച്ചത്. ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ കയറാനൊരുങ്ങുന്നതിനിടെയാണ് മര്‍ദ്ദനം. സ്‌കൂള്‍ പ്രവേശനം കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ കുട്ടി ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. പിന്നീട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിന് സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it