സജി ചെറിയാനെതിരെ കേസും; കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത് കീഴ്‌വായ്പൂര്‍ പൊലീസ്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാന് മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നാലെ വിവാദ പ്രസംഗത്തിനെതിരെ പൊലീസ് കേസും. കീഴ്‌വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ വിവാദ പ്രസംഗമാണ് സജി ചെറിയാനെ കുടുക്കിലാക്കിയത്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സജി ചെറിയാനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് […]

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാന് മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നാലെ വിവാദ പ്രസംഗത്തിനെതിരെ പൊലീസ് കേസും. കീഴ്‌വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ വിവാദ പ്രസംഗമാണ് സജി ചെറിയാനെ കുടുക്കിലാക്കിയത്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സജി ചെറിയാനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്‌വായ്പൂര്‍ പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്.
മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചെങ്കിലും സജി ചെറിയാന് എം.എല്‍.എ ആയി തുടരാന്‍ അര്‍ഹതയുണ്ടോ എന്ന ചോദ്യം ഉയരുകയാണിപ്പോള്‍. സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനവും ഒഴിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളി കൂട്ടുന്നുണ്ട്. ഹോണര്‍ ആക്ട് ലംഘിച്ചതിനാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എം.എല്‍.എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധര്‍ പറയുന്നു. എന്നാല്‍ മന്ത്രിയുടെയും എം.എല്‍.എയുടെയും സത്യപ്രതിജ്ഞ വ്യത്യസ്തമാണെന്ന മറുവാദവുമുണ്ട്.

Related Articles
Next Story
Share it