തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ എയര്‍ഗണ്ണുമായി ഇറങ്ങിയ രക്ഷിതാവിനെതിരെ കേസ്

ബേക്കല്‍: തെരുവ് നായ്ക്കളുടെ അക്രമണത്തില്‍ നിന്ന് മദ്രസാവിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അവര്‍ക്ക് മുന്നില്‍ എയര്‍ഗണ്ണുമായി നടന്നുനീങ്ങിയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ടി. സമീറിനെതിരെയാണ് ബേക്കല്‍ പൊലീസ് 153 വകുപ്പ് പ്രകാരം കേസെടുത്തത്. 13 കുട്ടികള്‍ക്ക് മുന്നിലൂടെ സമീര്‍ എയര്‍ഗണ്ണുമായി നടന്നുപോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കുട്ടികളെ നായ കടിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് സമീര്‍ പറയുന്നതും വീഡിയോയിലുണ്ട്. സമീറിന്റെ മകനാണ് ഈ ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസയിലേക്ക് പോകുകയായിരുന്ന […]

ബേക്കല്‍: തെരുവ് നായ്ക്കളുടെ അക്രമണത്തില്‍ നിന്ന് മദ്രസാവിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ അവര്‍ക്ക് മുന്നില്‍ എയര്‍ഗണ്ണുമായി നടന്നുനീങ്ങിയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ടി. സമീറിനെതിരെയാണ് ബേക്കല്‍ പൊലീസ് 153 വകുപ്പ് പ്രകാരം കേസെടുത്തത്. 13 കുട്ടികള്‍ക്ക് മുന്നിലൂടെ സമീര്‍ എയര്‍ഗണ്ണുമായി നടന്നുപോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കുട്ടികളെ നായ കടിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് സമീര്‍ പറയുന്നതും വീഡിയോയിലുണ്ട്. സമീറിന്റെ മകനാണ് ഈ ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസയിലേക്ക് പോകുകയായിരുന്ന എട്ടുവയസുകാരനെ തെരുവ് നായ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെയാണ് തെരുവ് നായ്ക്കളെ നേരിടാന്‍ സമീര്‍ എയര്‍ഗണ്ണുമായി നിരത്തിലിറങ്ങിയത്. ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

Related Articles
Next Story
Share it