നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ കേസ്; ഉടമയെ ജാമ്യത്തില്‍ വിട്ടു; ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: വാളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് താമരശ്ശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തിനിരയായ യുവതിയെ രക്ഷിച്ചവര്‍ക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. മര്‍ദ്ദിച്ചുവെന്ന നായ്ക്കളുടെ ഉടമ റോഷന്റെ പരാതിയിലാണ് നടപടി. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് റോഷന്റെ പരാതിയില്‍ കേസെടുത്തത്. അതേസമയം അറസ്റ്റ് ചെയ്്ത റോഷനെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് റോഷന്റെ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്. താമരശേരി അമ്പായത്തോടിലാണ് വളര്‍ത്തു നായ്ക്കള്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന […]

കോഴിക്കോട്: വാളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് താമരശ്ശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തിനിരയായ യുവതിയെ രക്ഷിച്ചവര്‍ക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. മര്‍ദ്ദിച്ചുവെന്ന നായ്ക്കളുടെ ഉടമ റോഷന്റെ പരാതിയിലാണ് നടപടി. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് റോഷന്റെ പരാതിയില്‍ കേസെടുത്തത്. അതേസമയം അറസ്റ്റ് ചെയ്്ത റോഷനെ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് റോഷന്റെ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റത്. താമരശേരി അമ്പായത്തോടിലാണ് വളര്‍ത്തു നായ്ക്കള്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീയെ ആക്രമിച്ചത്. പ്രദേശവാസിയായ ഫൗസിയ എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. നടുറോഡില്‍ നായ്ക്കള്‍ സ്ത്രീയെ ക്രൂരമായി കടിച്ചു കീറുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഫൗസിയയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഫൗസിയയെ നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് ഒടുവില്‍ ആളുകള്‍ ഫൗസിയയെ രക്ഷിച്ചത്. നേരത്തേയും നിരവധിയാളുകള്‍ക്ക് ഈ നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിദേശയിനം നായ്ക്കളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചുവിട്ടു വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പരിക്കേറ്റ യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കമ്മീഷന്‍ നല്‍കിയ ഉത്തരവില്‍ ആവശ്യപ്പെട്ടു.