കെ. സുരേന്ദ്രനെതിരായ കേസ്; സുന്ദരയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

കാസര്‍കോട്: കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറ്റിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന സുന്ദരയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി. ഇന്ന് രാവിലെ എണ്‍മകജെ പെര്‍ളയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയിരുന്നതായി സുന്ദര നേരത്തെ ബദിയടുക്ക പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയുടെ അനുമതിയോടെ ബദിയടുക്ക പൊലീസ് സുരേന്ദ്രനെതിരെ […]

കാസര്‍കോട്: കൈക്കൂലി നല്‍കി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറ്റിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന സുന്ദരയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി. ഇന്ന് രാവിലെ എണ്‍മകജെ പെര്‍ളയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയിരുന്നതായി സുന്ദര നേരത്തെ ബദിയടുക്ക പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയുടെ അനുമതിയോടെ ബദിയടുക്ക പൊലീസ് സുരേന്ദ്രനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ഈ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശില്‍ നിന്ന് ക്രൈംബ്രാഞ്ച് ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it