അയോധ്യ രാമക്ഷേത്ര ഭൂമി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ യു.പി പോലീസ് കേസെടുത്തു

ലഖ്നൗ: അയോധ്യ രാമക്ഷേത്ര ഭൂമി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ യു പി പോലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത് നേതാവും ഭൂമി തട്ടിപ്പ് കേസില്‍ ആരോപണവിധേയനുമായ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചാമ്പത് റായിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. 18 ഓളം കുറ്റങ്ങള്‍ ചുമത്തിയാണ് ബിന്‍ജോര്‍ പോലീസ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നാരായിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. അതേസമയം അയോധ്യ ഭൂമി തട്ടിപ്പ് ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായാണ് പോലീസ് വാദം. അതിനിടെ കേസില്‍ ചാമ്പത് റായിയ്ക്കും ബന്ധുക്കള്‍ക്കും […]

ലഖ്നൗ: അയോധ്യ രാമക്ഷേത്ര ഭൂമി തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ യു പി പോലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത് നേതാവും ഭൂമി തട്ടിപ്പ് കേസില്‍ ആരോപണവിധേയനുമായ രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചാമ്പത് റായിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്. 18 ഓളം കുറ്റങ്ങള്‍ ചുമത്തിയാണ് ബിന്‍ജോര്‍ പോലീസ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നാരായിനും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്.

അതേസമയം അയോധ്യ ഭൂമി തട്ടിപ്പ് ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായാണ് പോലീസ് വാദം. അതിനിടെ കേസില്‍ ചാമ്പത് റായിയ്ക്കും ബന്ധുക്കള്‍ക്കും പോലീസ് ക്ലീന്‍ ചിറ്റും നല്‍കി. വി എച്ച് പി നേതാവിനെതിരെ തെറ്റായ ആരോപണം ഉയര്‍ത്തി കോടിക്കണക്കിന് ഹിന്ദുവിശ്വാസികളുടെ വികാരം വൃണപ്പെടുത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നാരായിനും ലോത്തി, രജനീഷ് എന്നിവര്‍ക്കുമെതിരെയുമുള്ള ആരോപണം.

ചാമ്പത് റായ് ബിന്‍ജോറില്‍ ഭൂമി തട്ടിയെടുക്കാന്‍ സഹോദരന്‍മാര്‍ക്ക് സഹായം ചെയ്തുകൊടുത്തതായി മൂന്നുദിവസങ്ങള്‍ക്ക് മുമ്പാണ് വിനീത് നാരായിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപണമുന്നയിച്ചത്. പ്രവാസിയായ ലോത്തിയുടെ ഭൂമി ചാമ്പത് റായിയും സഹോദന്‍മാരും കയ്യടക്കിയതായും ഇതിനെതിരെ ലോത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 2018ല്‍ തന്നെ സമീപിച്ചിരുന്നുവെന്നും പോസ്റ്റില്‍ ആരോപണം ഉന്നയിച്ചിരുന്നു.

Related Articles
Next Story
Share it