ഒരിടത്ത് ജലീലിനെതിരെ കേസ്; മറ്റൊരിടത്ത് കേസെടുക്കേണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ പത്തനംതിട്ടയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തപ്പോള്‍ തിരുവനന്തപുരത്ത് കേസെടുക്കേണ്ടന്ന് പൊലീസിന് നിയമോപദേശം. ജലീലിനെതിരെ എ.ബി.വി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുക്കേണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കിയത്.എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട കീഴ്‌വയ്പൂര്‍ പൊലീസ് ജലീലിനെതിരെ കേസെടുത്തു. ആര്‍.എസ്.എസ് നേതാവിന്റെ ഹര്‍ജിയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കീഴ്‌വയ്പൂര്‍ പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ പത്തനംതിട്ടയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തപ്പോള്‍ തിരുവനന്തപുരത്ത് കേസെടുക്കേണ്ടന്ന് പൊലീസിന് നിയമോപദേശം. ജലീലിനെതിരെ എ.ബി.വി.പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുക്കേണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കിയത്.
എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട കീഴ്‌വയ്പൂര്‍ പൊലീസ് ജലീലിനെതിരെ കേസെടുത്തു. ആര്‍.എസ്.എസ് നേതാവിന്റെ ഹര്‍ജിയില്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കീഴ്‌വയ്പൂര്‍ പൊലീസ് കേസെടുത്തത്.

Related Articles
Next Story
Share it