ഗ്രീഷ്മക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസ്; അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം ഇന്നു പരിശോധിക്കും. വൈദ്യസംഘത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.കഴിഞ്ഞ ദിവസം ഡി.വൈ.എസ്.പി ഓഫീസിലെ ശുചിമുറിയില്‍ അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. അതിനിടെ ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സിന്ധു, […]

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം ഇന്നു പരിശോധിക്കും. വൈദ്യസംഘത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഡി.വൈ.എസ്.പി ഓഫീസിലെ ശുചിമുറിയില്‍ അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. അതിനിടെ ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സിന്ധു, നിര്‍മ്മല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ കേസ്.

Related Articles
Next Story
Share it