രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് തീവണ്ടിയില്‍ വെച്ച് ഭീഷണി; പ്രവാസി കോണ്‍ഗ്രസ് നേതാവിനും ബ്ലോക്ക് കോണ്‍ഗ്രസ് നേതാവിനും കേസ്

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ തീവണ്ടി യാത്രക്കിടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത്, നഗരസഭ മുന്‍ കൗണ്‍സിലറും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു. 294 (ബി), 506 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇന്നലെ കാഞ്ഞങ്ങാട്ട് നിന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കോഴിക്കോട് വഴി പോകുമ്പോള്‍ മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് പത്മരാജനും അനിലും എം.പിക്ക് നേരെ തിരിഞ്ഞത്. അറപ്പുളവാക്കുന്ന […]

കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ തീവണ്ടി യാത്രക്കിടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പദ്മരാജന്‍ ഐങ്ങോത്ത്, നഗരസഭ മുന്‍ കൗണ്‍സിലറും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ അനില്‍ വാഴുന്നോറടി എന്നിവര്‍ക്കെതിരെ കാസര്‍കോട് റെയില്‍വേ പൊലീസ് കേസെടുത്തു.
294 (ബി), 506 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇന്നലെ കാഞ്ഞങ്ങാട്ട് നിന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കോഴിക്കോട് വഴി പോകുമ്പോള്‍ മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് പത്മരാജനും അനിലും എം.പിക്ക് നേരെ തിരിഞ്ഞത്. അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും എം.പി റെയില്‍വേ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ വെച്ചാണ് സംഭവം. എ.സി കോച്ചില്‍ കയറിയ ഇരുവരും ഭീഷണി മുഴക്കിയ ശേഷം പൊലീസ് എത്തുമെന്നും പ്രശ്‌നം വഷളാകുമെന്നുമറിഞ്ഞ് ഇരുവരും നീലേശ്വരത്തു ഇറങ്ങുകയായിരുന്നുവെന്നും എം.പി. പറഞ്ഞു. അതിനിടെ എം.പിയുടെ ഇന്നലത്തെ യാത്രാവിവരങ്ങള്‍ കാഞ്ഞങ്ങാട്ടെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഡ്രൈവറോട് ചോദിച്ചറിഞ്ഞിരുന്നു. അതിനിടെ സംഭവത്തെക്കുറിച്ച് കാസര്‍കോട് റെയില്‍വെ എസ്.ഐ. ടി.എന്‍. മോഹനനാണ് അന്വേഷിക്കുന്നത്. ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, ഇ. ചന്ദ്രശേഖരന്‍, കെ.പി.സി.സി സെക്രട്ടറി സി. ബാലകൃഷ്ണന്‍ എന്നിവരും എം.പിയോടൊപ്പം തീവണ്ടിയിലുണ്ടായിരുന്നു.

Related Articles
Next Story
Share it